സച്ചിൻറെ മകൾ സാറയുടെ കാമുകൻ ആരെന്ന് അറിയാമോ? പ്രശസ്ത നടനെ കയ്യോടെ പൊക്കി ആരാധകർ!

0

ബോളിവുഡും ക്രിക്കറ്റ് ലോകവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. മിക്കപ്പോഴും ഈ രണ്ടു മേഖലയിലെ താരങ്ങൾ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടാവും. അതല്ലെങ്കിൽ പങ്കാളികളും ആയേക്കാം. അനുഷ്കയും കോലിയും തന്നെ അതിനു ഉദാഹരണം. രണ്ടു മേഖലയിലെ സെലിബ്രിറ്റികളുടെ ജീവിതം അടുത്തു നിൽക്കുന്നു. താരങ്ങൾക്കെല്ലാം കടുത്ത ആരാധകരും ഉണ്ട്.

പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിൻ്റെ മകളാണ് സാറാ. ലണ്ടനിൽ പഠിക്കുകയാണ് സാറ ഇപ്പോൾ. മെഡിസിൻ ആണ് സാറാ പഠിക്കുന്നത്. സച്ചിൻറെ മകൻ അർജുൻ ടെണ്ടുൽക്കർ ക്രിക്കറ്റ് വഴി തെരഞ്ഞെടുത്തിരിക്കുകയാണ്. ഒരു ഓൾറൗണ്ടർ ആവാനാണ് അർജുന് ഇഷ്ടം. സാറ മെഡിക്കൽ പഠനം തിരഞ്ഞെടുക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം.

സാറയുടെ പ്രണയത്തെക്കുറിച്ച് മുൻപ് പല ഗോസിപ്പുകളും വന്നിട്ടുണ്ട്. പ്രശസ്ത ക്രിക്കറ്റ് താരം ശുബ്മൻ ഗില്ലും സാറയും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ കുറച്ചു മുൻപ് ഉയർന്നിരുന്നു. എന്നാൽ ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് കേൾക്കുന്നത്. ബോളിവുഡിൽ അറിയപ്പെടുന്ന നടനാണ് കാർത്തിക് ആര്യൻ.

കാർത്തിക്കും സാറയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ആണ് ഉയരുന്നത്. ഔദ്യോഗികമായി ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം സാറ ഇട്ട പോസ്റ്റിൽ കാർത്തിക് അടിച്ചിരുന്നു. ഇത് കണ്ടു പിടിച്ച ആരാധകരാണ് ഇങ്ങനെയൊരു വാർത്തയ്ക്ക് ചൂട് കൊടുത്തത്. എന്തായാലും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാൽ ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല.