താലി അണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കുടുംബ വിളക്കിലെ ശീതൾ. അപ്പോൾ ഇതിന് ആണല്ലേ പരമ്പരയിൽ നിന്ന് പിന്മാറിയത് എന്ന് ആരാധകർ!

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബ വിളക്ക്. മാസങ്ങളായി ടി ആർ പി റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര. കുടുംബ വിളക്കിനെ വെല്ലുവിളിക്കാൻ തൊട്ടുതാഴെയുള്ള പരമ്പരകൾക്ക് ഒന്നും കഴിയുന്നില്ല. ഒട്ടനവധി ആരാധകരുണ്ട് ഈ പരമ്പരക്ക്. സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികൾക്ക് പ്രിയങ്കരിയായ മീര വാസുദേവ്.

ഇതിൽ ശീതൽ എന്ന മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അമൃത നായർ എന്ന അഭിനേത്രിയായിരുന്നു. നിരവധി ആരാധകരുണ്ടായിരുന്നു അമൃതയ്ക്ക്. സുമിത്ര കടുത്ത രീതിയിൽ പിന്തുണ കൊടുക്കുന്ന താരമായിരുന്നു ശീതൾ എന്ന കഥാപാത്രം. അമൃത തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ആണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയത്.

ഇത് ആരാധകരിൽ കനത്ത നിരാശ സൃഷ്ടിച്ചു. പരമ്പരയിൽ നിന്ന് പിന്മാറുന്നതിൽ തനിക്ക് വളരെയധികം വിഷമം ഉണ്ട് എന്ന് താരം പിന്നീട് പറഞ്ഞു. എന്നാൽ തൽക്കാലം ഇപ്പോൾ മറ്റ് നിവർത്തിയില്ല. ഇത് തൻറെ തീരുമാനമാണ്. ഒരു സൂപ്പർഹിറ്റ് പരമ്പര പിന്മാറുമ്പോൾ സ്വാഭാവികമായും വിഷമം ഉണ്ടാവും. പക്ഷേ ഈ തീരുമാനം എടുക്കാതെ തനിക്ക് വേറെ വഴിയില്ല.

ഇതായിരുന്നു അമൃത നായർ പറഞ്ഞത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. താലി അണിഞ്ഞുള്ള രീതിയിലുള്ള അമൃതയുടെ ചിത്രങ്ങൾ കാണാം. ഇൻസ്റ്റയിൽ പലരും കല്യാണം കഴിഞ്ഞു എന്ന് ചോദ്യമുന്നയിച്ചു. ഇതിനാണോ പരമ്പരയിൽ നിന്നും മാറിയത് എന്നും പലരും ചോദിച്ചു. എന്നാൽ ഹാദിയ എന്ന പരിപാടിക്ക് വേണ്ടിയുള്ള ചിത്രമാണ് ഇത്. പരമ്പരയിൽ അമൃത അഭിനയിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ കണ്ടാണ് എല്ലാവരും പെട്ടെന്ന് തെറ്റിദ്ധരിക്കുന്നത്.