എന്നെന്നും പ്രിയപ്പെട്ട കൂട്ടുകാരി, ഭാവനയുടെ രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ആശംസയുമായി മഞ്ജുവാര്യര്‍ ഏറ്റെടുത്ത് ആരാധകരും

0

ലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ കമലിന്റെ സംവിധാനത്തിലെത്തിയ നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. വിവാഹശേഷ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഭാവന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പണ്ടത്തേതിലും സുന്ദരി ആയിട്ടാണ് താരം പിന്നീട് എത്തിയത്. 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ സജീവമായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.Bhavana To Marry Fiance Naveen in October 2017 - Filmibeat

കന്നട സ്വദേശിയായ നവീനും ഭാവനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2018 ജനുവരി 22നായിരുന്നു സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. നവീനും കുടുംബത്തോടുമൊപ്പം ഭാവന ബാംഗ്ലൂരാണ് ഇപ്പോള്‍ താമസം. മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്തില്ലെങ്കിലും ഭാവനയ്ക്ക് കന്നടയില്‍ കൈനിറയെ സിനിമകളുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടി സജീവമാണ്. ഇപ്പോഴിതാ നവീനുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഭാവനയ്ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍.

നവീനൊപ്പമുള്ള ചിത്രവുമായി രണ്ടാം വിവാഹവാര്‍ഷം ആഘോഷിക്കുന്ന ഭാവനയുടെ ചിത്രം ഇന്‍സ്റ്റ സ്‌റ്റോറിയില്‍ പങ്കുവച്ചാണ് താരം എത്തുന്നത്.