ആയുർവേദ ഡോക്ടർ ആവാൻ ആയിരുന്നു തൻറെ ആഗ്രഹം. എന്നാൽ പിന്നീട് ആ കാരണത്താൽ സംഭവിച്ചത് മറ്റൊന്ന്. ആദ്യമായി മനസ്സുതുറന്ന് നടി അനന്യ.

0

മലയാളത്തിൽ അറിയപ്പെടുന്ന നടിയാണ് അനന്യ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലം സിനിമയിൽ നിന്നും അവധിയെടുത്ത് ഇരിക്കുകയായിരുന്നു താരം. ഇപ്പോൾ പിന്നീട് വീണ്ടും മടങ്ങിയെത്തി. ഭ്രമം എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തിയത്.

പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. ഇതിനുശേഷം അനന്യ തമിഴ് സിനിമയിലും അഭിനയിച്ചു. പിന്നീട് തുടരെത്തുടരെ ഓഫറുകൾ ആയിരുന്നു. വളരെ അപ്രതീക്ഷിതമായാണ് താരം സിനിമയിൽ നിന്നും പിന്മാറുന്നത്. ഇപ്പോൾ താരം നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെടുകയാണ്. തൻറെ മനസ്സ് തുറന്നു സംസാരിക്കുകയാണ് അനന്യ.

ചെറുപ്പത്തിൽ ഡോക്ടറാവാൻ ആണ് താൻ ആഗ്രഹിച്ചത് എന്ന് താരം പറയുന്നു. ആയുർവേദ ഡോക്ടർ ആവാൻ ആയിരുന്നു തൻറെ ആഗ്രഹം. എന്നാൽ പിന്നീട് മറ്റൊരു സാഹചര്യമാണ് നടിയിലേക്ക് എത്തിച്ചത്. സിനിമയിൽ എത്തിയതോടെ അതെല്ലാം മറന്നുപോയി. അനന്യ പറയുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അതിനുശേഷം എന്ത് ചെയ്യണമെന്നുള്ള ആലോചന ഉണ്ടായിരുന്നു. ഡോക്ടർ ആവണമെന്ന് മനസ്സിലുണ്ടായിരുന്നു. സെയ്ഫ് സോണിൽ കളിക്കാം എന്നുള്ളതുകൊണ്ടാണ് ആയുർവേദം തിരഞ്ഞെടുത്തത്. ചിരിച്ചുകൊണ്ട് താരം പറയുന്നു. പിന്നീട് എങ്ങനെയൊക്കെ കറങ്ങിത്തിരിഞ്ഞു സിനിമയിൽ എത്തിയതാണെന്നും അനന്യ കൂട്ടിചേർത്തു.