തമിഴകത്തിന്റെ പ്രിയപ്പെട്ട നടനാണ് കമല്ഹാസന്. മക്കല്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുമായി താരം തമിഴ് രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നടന് കമല്‍ ഹാസനെതിരെ ഗുരുതര ആരോപണവുമായി നടി സുചിത്ര രംഗത്തെത്തിയിരിക്കുകയാണ്.
കമല്ഹാസന് മോശം സ്വഭാവത്തിന് ഉടമയാണെന്നും അറപ്പുളവാക്കുന്ന സംസാര രീതിയാണ് അദ്ദേഹത്തിന്റേതും എന്നുമാണ് സുചിത്രയുടെ വാദം.
ബിഗ്ബോസ് മത്സരാര്‍ത്ഥിയായ സുചിത്ര അടുത്തിടെയാണ് മത്സരത്തില്‍ നിന്ന് പുറത്തായത്. കമല്‍ ബിഗ്ബോസ് ഹൗസില്‍ നല്കിയ വസ്ത്രത്തില്‍ പോലും തന്നോട് പക്ഷാപാതം കാട്ടിയെന്ന് താരം പ്രതികരിക്കുന്നു. കമല്ഹാസന് ബിഗ്ബോസില്‍ ഖാദിയുടെ പ്രചരണം നടത്തി. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാം ഖാദി വസ്ത്രം നല്കി എന്നാല്‍ തനിക്ക് മാത്രം സിന്തറ്റിക്ക് വസ്ത്രമാണ് നല്‍കിയെന്നാണ് സുചിത്ര പറയുന്നത്. തന്നേയും പ്രേക്ഷകരേയും കബളിപ്പിക്കുകയായിരുന്നു കമല്‍ എന്നും സുചിത്ര പറയുന്നു.
മുന്‍പ് സുചി ലീക്സ് എന്ന പേരില്‍ നടിമാര്‍ക്കും നടന്മാര്ക്കുമെതിരെ പ്രചരവുമായി താരം രംഗത്തെത്തി വിവാദത്തില്‍ നിറഞ്ഞിട്ടുള്ളതാണ്. ഇത്തരത്തില്‍ പ്രചരിച്ചവയില്‍ ഒന്നാണ് നടന് ധനുഷിന് എതിരായ ആരോപണം. കമല്‍ ഹാസന് വെറും പാവയാണെന്ന സുചിത്രയുടെ പ്രസ്താവന ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്.