മലയാളത്തിന്റെ പെരുന്തച്ചനാണ് നടന് തിലകന്. ദേഹം വിട്ടൊഴിഞ്ഞെങ്കിലും ്അരങ്ങില് അദ്ദേഹം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍ ഇന്നും ജീവനോടെ നിലനില്ക്കുന്നു. പെരുന്തച്ഛനും ചാക്കോ മാഷും, കീരിടത്തിലെ സേതുമാധവന്റെ അച്ഛനും തുടങ്ങി ചിരിപ്പിച്ച ചിന്തിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങള്‍. തികനെ പോലെ തന്നെ തന്റെ മക്കളും സിനിമയില്‍ ശ്രദ്ധേയരായി.
ഷമ്മി തിലകനും ഷോബി തിലകനും ഷോണും മലയാളികള്‍ക്ക് പ്രിയങ്കരരായിരുന്നു. അടുത്ത സമയത്താണ് തിലകന്റെ മക്കളില്‍ ഒരാള്‍ മരിച്ചത്. അച്ഛനെ പോലെ തന്നെ സിനിമയില്‍ എന്തും മുഖത്ത് നോക്കി സംസാരിക്കുന് പ്രകൃതക്കാരനായ ഷമ്മി തിലകനെ ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടമാണ്.മലയാളത്തിന്റെ പെരുന്തച്ചന്റെ മൂന്നാം തലമുറയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഷമ്മി തിലകന്റെ മകന് അഭിമന്യുവാണ് ആ താരം.
തിലകന്റെ ഇളമുറക്കാരന് അഭിമുന്യു എസ് തിലകന് സിനിമയിലേക്ക് ഉടന്‍ എത്തുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. ഷമ്മി തിലകന് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം മകന്റെ ചിത്രം പങ്കുവച്ചതോടെയാണ് താരത്തിന് ഇത്രയും വലിയ മകനുണ്ടെന്ന് പോലും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്.
സിനിമയിലേക്ക് എത്താനും അഭിനയിക്കാനും അഭിമന്യുവിന് താല്പര്യമാണ്. അച്ഛന് ഷമ്മി തിലകന് നൂറുവട്ടം സമ്മതവും. അമ്മയ്ക്കാണ് പേടി ഏറെയെന്ന് അഭിമന്യു പ്രതികരിക്കുന്നത്. സിനിമ ഭാഗ്യമാണെന്നും പരാജയപ്പെട്ടാല്‍ മറ്റൊരു തൊഴില്‍ വേണമെന്നുമാണ് അമ്മയുടെ വാക്കുകള്‍.മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദധാരിയായ അഭിമന്യു കുറച്ചുകാലം ഫോര്‍ഡില്‍ ജോലി നോക്കി. വാഹനക്കമ്പക്കാരന്‍ കൂടിയാണ് അഭിമന്യു.