ടെക്ക് ട്രാവല്‍ ഈറ്റ് എന്ന വ്ളോഗിലൂടെ മലയാളികള്‍ക്കിടയില്‍# സുപരിചിതനായി മാറി വ്യക്തിയാണ് സുജിത്ത് ഭക്തന്. ആനവണ്ടി എന്ന കേരളം മുഴുവന്‍ പ്രസിദ്ദമാക്കിയ വ്ളോഗിന് പിന്നിലും സുജിത്ത് ഭക്തനായിരുന്നു. നിരവധി ആരാധകരാണ് സുജിത്തിനെ ഫോളോ ചെയ്യുന്നത്. മതിവരാത്ത യാത്രകളും വിശേഷങ്ങളും പങ്കുവച്ചാണ് സുജിത്ത് മലയാളികള്‍ക്കിടയില്‍ താരമായി മാറിയത്.
2018 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശിനി ശ്വേതയുമായി സുജിത്തിന്റെ വിവാഹം കഴിഞ്ഞതോടെ വോളോഗിങ്ങില് ശ്വേതയും ഒപ്പം കൂടി.ഇപ്പോള്‍ ശ്വേതയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ, ഒരു സന്തോഷവാര്‍ത്ത പങ്കുവയ്ക്കുകയാണ് സുജിത്ത് ഭക്തന്. ജൂനിയര്‍ ഭക്തനായുള്ള കാത്തിരിപ്പിലാണ് സുജിത്തും ശ്വേതയും കുടുംബവുമെന്ന് സുജിത്ത് പറയുന്നത്.
ഗര്‍ഭിണിയായ ശ്വേതയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുജിത്ത് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ സുജിത്ത് ഭക്തന് ബ്ളോഗ് എഴു്തിലും പിന്നീട് വ്ളോഗിലും സജീവമാകുന്നത് 2008 മുതലാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹ ശേഷം ഭാര്യ ശ്വേതയും സുജിത്തിനൊപ്പം യാത്രകളില്‍ പങ്കാളിയായി. ഇവരുടെ വിവാഹ നിശ്ചയ വീഡിയോ സുജിത്ത് വ്ലോഗായി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.
കുറച്ചുനാളുകളായി ശ്വേത ചാനലില്‍ സജീവമല്ലാത്തിന്റെ കാരണവും യാത്ര ചെയ്യാത്തതിന്റെയും കാരണം ഗര്ഭിണിയായതുകൊണ്ടാണെന്നു സുജിത്ത് പറയുന്നു. ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ് ശ്വേതാ. ഗുരുവായൂര്‍ നടയില്‍വെച്ചാണ് കുടുംബം കാത്തിരിക്കുന്ന സന്തോഷ വാര്‍ത്ത ടെക് ട്രാവല്‍ ഈറ്റ് പ്രേക്ഷകരോട് സുജിത്ത് പങ്കുവെച്ചത്.
അധികം വൈകാതെ തന്നെ ഒരു കുട്ടി ഭക്തനോ ഭക്തയോ ഉടനെത്തുമെന്നും അതീവ സന്തോഷത്തോടെ ഇരുവരും ചേര്‍ന്ന് പങ്കുവയ്ക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ ഒരു തോട്ടിലും അതില്‍ ഒരു രാധാകൃഷ്ണ വിഗ്രഹവും വെച്ചുകൊണ്ട് ഒരു രാധയെ കൃഷ്ണനോ ഉടനെത്തുമെന്നും ഇരുവരും പറയുന്നു.