കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം സീരിയല്‍. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിക്ക് ശേഷമാണ് സ്വാന്തനവുമായി ഏഷ്യാനെറ്റ് എത്തിയത്. ചിപ്പിയുടെ തന്നെ പ്രൊഡക്ഷനില്‍ എത്തിയ സീരിയലില്‍ ചിപ്പി ലീഡ് റോളിലെത്തിയതോടെ ചിപ്പിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയായിരുന്നു പ്രേക്ഷകരും. സീരിയലിലെ മുഖ്യ ആകര്‍ഷണം അഞ്ജലി ഭര്‍ത്താവ് ശിവന് എന്നിവര്‍ തന്നെയായിരുന്നു.
സഹോദര സ്നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ സീരിയല്‍ ശിവന്റേയും അഞ്ജലിയുടേയും വിിവാഹം കഴഞ്ഞതോടെയാണ് പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. പോസ്റ്റ് മോഡേണ്‍ ആഗ്രഹിക്കുന്ന അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപിക കീര്‍ത്തന സഹോദരിമാരിലെ ഗോപികയാണ്.
സീരിയലിലെ പ്രധാന ആകര്‍ഷണത്തില്‍ ഒന്ന് ഗോപിക തന്നെയാണ്. സീരിയല്‍ തുടങ്ങി ഏതാനം മാസത്തിനുള്ളില്‍ തന്നെ ടി.ആര്.പി റേറ്റിങ്ങില്‍ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാന്‍ സാധിച്ചു. ഇപ്പോഴിതാ ഈ ആഴ്ചത്തെ സംഭവബഹുലമായ എപ്പിസോഡാണാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. ഒരു കിടപ്പ്മുറിയില്‍ രണ്ടായി കിടക്കുന്ന ദമ്പതികള്‍ ഇതാണ് സീരിയലിലെ അഞ്ജലിയും ശിവയയും. പരസ്പരം ഇഷ്ടമൊക്കെയുണ്ടെങ്കിലും അത് ഉള്ളിന്റെ ഉള്ളില്‍ പ്രകടിപ്പിച്ചാണ് രണ്ട് പേരും മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡായിരുന്നു പ്രേക്ഷകര്‍ ഉറ്റ് നോക്കിയത്. ശിവനോട് അടുക്കാന്‍ അഞ്ജലി ശ്രമിക്കുന്നതോടെ കഥയില്‍ മാരക ട്വിസ്റ്റാണ്. കട്ടിലില്‍ നിന്ന് ഇറക്കി നിലത്ത് കിടത്തിയിരുന്ന ശിവന്റെ അരികിലേക്ക് അഞ്ജലി എത്തിയ നിമിഷവും.ശിവനെ കുറ്റം പറഞ്ഞപ്പോള്‍ മാതാപിതാക്കളോട് അഞ്ജലി തട്ടിക്കയറുന്ന രംഗവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.നന്നേ നാടനും പഴഞ്ചനുമായ ശിവന്റെ വസ്ത്രധാരണം തന്നെയാണ് അഞ്ജലിയുടെ മെയി ന് പ്രശ്നം. ഇപ്പോഴിതാ അഞ്ജലി ആഗ്രഹിച്ചപോലെ ശിവന് ജീന്‍സും ഷര്‍ട്ടും ബൂട്ടുമെല്ലാം അണിഞ്ഞ് എത്തുന്ന രംഗവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച അപമാനം സഹിക്കാനാകാതെ അഅഞ്ജലിയുമായി ശിവന് വീണ്ടും കലിപ്പിലാണ്. കഴിഞ്ഞ എപ്പിസോഡില്‍ ഇതിന്റെ രംഗങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെ അപമാനിച്ച ജന്തിയ്ക്ക് തകര്‍പ്പന്‍ മറുപടി നല്കി അഞ്ജലി എത്തുന്ന രംഗമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ബന്ധം വേര്‍പ്പെടുത്തണമെന്ന് ജയന്തി ആവശ്യപ്പെട്ടതോടെ ഉരുളയ്ക്ക് ഉപ്പേരി മറുപടിയാണ് അഞ്ജലി നല്‍കിയത്. അഞ്ജലിക്ക് കൈയ്യടിച്ചാണ് പ്രേക്ഷകര്‍ എത്തുന്നത്.