‘മകൾ കുഞ്ഞു മറിയം കൂടെയുണ്ടെങ്കിൽ ടെൻഷൻ അടിക്കാൻ മറ്റൊരു കാരണം വേണ്ട’-മകളെ പറ്റിയുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ദുൽഖർ സൽമാൻ.

0

കേരളത്തിലുടനീളം തരംഗം സൃഷ്ടിച്ച യുവനടൻ ആണ് ദുൽഖർ സൽമാൻ. തൻറെ പിതാവ് മമ്മൂട്ടിയെ പിന്തുടർന്ന ദുൽഖർ ഒരു വലിയ ആരാധക വൃത്തമാണ് കേരളത്തിലുടനീളം സൃഷ്ടിച്ചത്. മമ്മൂട്ടിയെ പോലെ തന്നെ ദുൽഖർ സൽമാനെയും മലയാളക്കര ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ തൻറെ മകൾ മറിയത്തിൻറെ കൊച്ചു വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. ദുൽഖറും കുഞ്ഞു മറിയവും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പലതവണ വൈറൽ ആയിട്ടുണ്ട്.

നിരവധി ആരാധകരാണ് ഇന്ത്യയിലുടനീളം ദുൽഖർ സൽമാന് ഉള്ളത്. ദുൽഖറിൻറെ വാക്കുകൾ ഇങ്ങനെയാണ് ‘പുറത്തു പോകുമ്പോൾ ആരാധകർ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികിൽ വരുന്നത്. അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ പെരുമാറാൻ ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ മകൾ ഒപ്പമുണ്ടെങ്കിൽ ആൾക്കൂട്ടം എനിക്ക് ഭയമാണ്. അപ്പോൾ ഞാൻ ഒന്ന് ടെൻഷനാവും. ഏയർപോർട്ടിലൊക്കെ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോൾ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണ്’ താരം പറയുന്നു.

സിനിമയിൽ അഭിനയിക്കാതെ തന്നെ കുഞ്ഞു മറിയത്തിന് ആരാധകർ ഏറെയാണ്. അച്ഛനെ പോലെ തന്നെ മകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ദുൽഖറിൻറെ മകളായ മറിയത്തിൻറെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ പങ്കുവയ്ക്കാറുണ്ട്. മകൾ വന്നതിനുശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ദുൽഖർ തുറന്നു പറഞ്ഞിരുന്നു. പങ്കെടുക്കുന്ന ചടങ്ങിൽ എല്ലാം സൂപ്പർസ്റ്റാർ ആയി മാറുന്നത് കുഞ്ഞു മറിയമാണ്.

ഏതു മാതാപിതാക്കളെ പോലെയും തിരക്കിനിടയിൽ കുഞ്ഞു കൈ വിട്ടു പോകുമോ എന്ന ആദിയാണ് തനിക്കും എന്ന് ദുൽഖർ പറയുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദുൽഖർ സൽമാൻ തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുടരുന്നത്. പൊതുവേ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും താരത്തിനും ലഭിക്കുന്നത്.