നമുക്ക് ഡിവോസ് ചെയ്യാം എന്നും പറഞ്ഞു വന്ന ശിവന് ചുട്ട മറുപടി കൊടുത്തു അഞ്ജലി. ഇവരുടെ പ്രണയം എന്താ ഇങ്ങനെ എന്ന് പ്രേക്ഷകരും.

0

മലയാളി കുടുംബ പ്രേക്ഷകരിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു പക്ഷേ വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളക്കരയുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്കു സാധിച്ചു. ദിവസം കഴിയുംതോറും പരമ്പരയുടെ ഭംഗി കൂടുന്നു എന്ന് പ്രേക്ഷകർ തന്നെ പറയുന്നു.

പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങൾ ശിവനും അഞ്ജലിയുമാണ്. സജിൻ ആണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ ശിവനായി എത്തുന്നത്. അഞ്ജലി ആയി അഭിനയിക്കുന്ന ഗോപിക അനിലിനും ആരാധകർ ഏറെയാണ്. ഇഷ്ടമില്ലാതെ വിവാഹം ചെയ്യേണ്ടിവന്ന ഇരുവരും ആദ്യം കീരിയുംപാമ്പും ആണെങ്കിൽ ഇപ്പോൾ നല്ല അടിപൊളി പ്രണയജോഡികൾ ആണ്.

ശിവനും അഞ്ജലിയും തമ്മിലുള്ള കെമിസ്ട്രി പൊതുവേ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഇരുവരും പ്രണയിക്കാൻ തുടങ്ങിയ മുതൽ പുതിയ വിശേഷങ്ങൾ തേടി വരുകയാണ് സാന്ത്വനം ആരാധകർ. ശിവൻറെ വസ്ത്രധാരണം ആയിരുന്നു അഞ്ജലിയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിലൊക്കെ മാറ്റം വരുത്തി പുതിയ ശിവനെയാണ് പരമ്പരയിൽ കാണുന്നത്.

ഈയടുത്ത് അഞ്ജലിയുടെ വീട്ടിൽ ശിവൻ വിരുന്നിനു പോയിരുന്നു. അവിടെ ഉണ്ടായ കുറച്ച് സംഭവങ്ങൾ ശിവനെ മാനസികമായ വിഷമിപ്പിച്ചിരുന്നു. ഇപ്പോഴിതാ കഥ പുതിയ തലങ്ങളിലേക്ക് പോവുകയാണ്. അഞ്ജലിയെ ഡൈവോഴ്സ് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ഏട്ടത്തി. എന്നാൽ ഡിവോഴ്സ് ചെയ്താൽ കൊന്നുകളയും എന്നാണ് ശിവനോട് അഞ്ജലി യുടെ പ്രസ്താവന. എന്തായാലും വല്ലാത്തൊരു പ്രണയം തന്നെ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.