ത്രില്ലടിപ്പിച്ച് ‘ഓപ്പറേഷൻ ജാവ’; ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

0

നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.  വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടീസർ താരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിന്റെ ടീസർ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ഓപ്പറേഷൻ ജാവ’. ഒരു വർഷക്കാലത്തോളം നീണ്ട റിസേർച്ചുകൾക്കൊടുവിൽ കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. കേരള പൊലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും ആവിഷ്‌ക്കരിക്കുന്നക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്ക്മാൻ,ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടർ, ദീപക് വിജയൻ, പി ബാലചന്ദ്രൻ, ധന്യ, അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയ് പോൾ എഴുതിയ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നത്. ഫെബ്രുവരി 12-ന് ‘ഓപ്പറേഷൻ ജാവ’ തിയേറ്റർ റിലീസിനെത്തും.