ഫ്ളവേഴ്സ് ടിവിയിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സബിറ്റ ജോര്‍ജ്. സബിറ്റ എന്ന് കേട്ടാല്‍ ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് അറിയണം എന്നില്ല. ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഉത്തമന്റെ അമ്മയായി എത്തുന്ന സബിറ്റ ലളിതാമ്മ എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ തിളങ്ങുന്നത്.
കോട്ടയം രമേശ് വഴി ചക്കപ്പഴത്തിലേക്ക് അരങ്ങേറ്റവുമായി താരം എത്തുന്നത്. അമേരിക്കയില്‍ സെറ്റില്ഡായിരുന് സബിറ്റ തനി നാടനാണ് എന്ന് കരുതുന്നെങ്കില്‍ തെറ്റി പോയി.20 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിന്റെ ഓര്മകളുമായിട്ടാണ് സബിറ്റ ജന്മനാടായ കോട്ടയം കടനാട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴാണ് ചക്കപ്പഴത്തില്‍ അവസരം എത്തിയത്.
ക്ളാസിക്കല്‍ മ്യൂസിക്കും ഡാന്‍സുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹം ശരിയായത് മനിസ്ക്രീനിലേക്കാണ്. അത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം. അമേരിക്കന്‍ സിറ്റിസണാണ് താരം എങ്കിലും ജന്മനാടാണ് തനിക്ക് പ്രിയമെന്നും താരം പറയുന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലി നോക്കിയ സമയത്താണ് താരത്തിന് വിവാഹം എത്തിയത്.
മൂത്തമകന് ജന്മനാ ഭിന്നശേഷിക്കാരനായിരുന്നു 12ാം വയസില്‍ മരിക്കുകയും ചെയ്തു. മാക്സ്വെല് എന്നായിരുന്നു പേര്. ഇളയമകള്‍ സാഷ അമേരിക്കയിലാണ്. ഇവിട പഠനവുമായി മുന്നോട്ട് പോകുകയാണ്. യു.എസില്‍ റിയല്‍ എസ്റ്റേറ്റ് ലൈസന് സ് നേടിയെടുത്ത ശേഷം ഇവിടെ സ്വന്തമായി ബിസിന,സ് നോക്കി. പത്ത് വര്‍ഷം മുന്‍പ് വിവാഹമോചിതയായതോടെ മക്കളുടെ എല്ലാകാര്യവും നോക്കുന്ന ഉത്തരവാദിത്തം താരം ഒറ്റയ്ക്ക് ഏറ്റെടുത്തു. ചക്കപ്പഴത്തില്‍ ഇപ്പോള്‍ വളരെ സന്തോഷവതിയായിട്ടാണ് താരം മുന്നോട്ട് പോകുന്നത്.