ആദ്യം ആളുകള്‍ പുഛത്തോടെ മാത്രം കണ്ടിരുന്ന ഒരു പോണ്‍താരം ഇന്ന് ഏറെ ആരാധനയോടെനോക്കിക്കാണുന്നു അതാണ് മലയാളികള്‍ക്കിടയില്‍ സണ്ണി ലിയോണ്‍. . നിരവധി ആരാധകരെയാണ് ചുരുങ്ങി കാലങ്ങള്‍ക്കുള്ളില്‍ സണ്ണി ലിയോണ്‍ സ്വന്തമാക്കിയത്. പോണ് താരമായി കരിയര്‍ തുടങ്ങിയ സണ്ണി ലിയോണ്‍ പൂജ ഭട്ടിന്റെ ജിസം 2വിലൂടെയാണ് ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ആരും കരുതിക്കാണില്ല, ഇത്രയും ഫാന്‍ ബേസുള്ള ഒരു താരമായി തീരുമെന്ന്.
രാഗിണി എംഎംഎസ് 2, ഏക് പഹേലി ലീല, വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, തേരാ ഇന്ത്സാര് തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളക്കരയെയും ആരാധകരാക്കി മാറ്റി. സണ്ണിയെ നായികയാക്കി രംഗീല എന്ന പേരില്‍ ഒരു മലയാള ചിത്രവും ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ന് സണ്ണി ലിയോണിനെ അറിയാത്തവര്‍ ചുരുക്കമാവും.
മുന്‍പ് താരം പലതവണ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതിരമണീയത ഒരുപാട് ഇഷ്ടമാണെന്ന് നടി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.ഇപ്പോളിതാ താരം വീണ്ടും കേരളത്തിലേക്ക് എത്തിയെന്ന വാര്‍ത്ത പുറത്തെത്തിക്കഴിഞ്ഞു. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്ത
ത്തിന്റെ ഭാഗമായിട്ടാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഭര്‍ത്താവും കുട്ടികളും ഒപ്പമുണ്ട്.
വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം.