മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് അന്ന രാജന്. അങ്കമാലി ഡയറീസിലെ ലിച്ചിയായി എത്തിയതോടെയാണ് താരം പ്രിയപ്പെട്ടവളായി മാറിയത്. തനി അങ്കമാലിക്കാരിയായി മനോഹരമാക്കിയ പ്രകടനമായിരുന്നു ലിച്ചിയുടേത്. അന്ന എന്ന പേരിനേക്കാള്‍ ലിച്ചി എന്നാണ് താരത്തിനെ അറിയപ്പെടുന്നത് പോലും. വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും അന്ന അഭിനയിച്ചിരുന്നു. ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി അയ്യപ്പനും കോശിയുമാണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ ചിത്രങ്ങളും പങ്കുവയ്ക്കാറാണ് പതിവ്. താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ കീഴടക്കുക.
മുന്‍പ് താരം ക്രിക്കറ്റ് ചലഞ്ചുമായി എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയായി എത്തിയ റോളും അന്നയുടെ കരിയറിലെ മാസ് പെര്‍ഫോമന്‍സാണ്. ഇപ്പോഴിതാ അന്ന പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്.
എല്ലാത്തവണത്തേയും പോലെ സാരിയില്‍ അതീവസുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. അടിപൊളിയെന്നും സൂപ്പറായിട്ടുണെന്നുമെല്ലാം കമന്റുമായി ആരാധകരും എത്തുന്നുണ്ട്.