സംവിധായകനും സഹ സംവിധായകനും തമ്മിൽ വാക്ക് തർക്കം; ഷാരൂഖ് ഖാന്റെ ‘പത്താൻ’ ചിത്രത്തിന്റെ ഷൂട്ട് മുടങ്ങിയത് ഒരു ദിവസം

0

2018ൽ പുറത്തെത്തിയ ‘സീറോ’യുടെ പരാജയശേഷം ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ചിത്രമാണ് ‘പത്താൻ’. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

‘സീറോ’ പരായജത്തെ തുടർന്ന് 2021 ൽ സ്‌ക്രീനിൽ കാണാം എന്ന ഒരു വരി മാത്രമാണ് ഷാരുഖ് ഖാൻ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

എന്തായാലും ചിത്രീകരണം പുരോഗമിക്കുന്ന പത്താന്റെ ലൊക്കേഷനിൽ നിന്നം വരുന്ന വാർത്ത അത്ര സുഖകരമല്ല. സംവിധായകനും സഹസംവിധായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. ഇരുവർക്കുമിടയിലെ തർക്കം കാരണം സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം പൂർണമായും നിർത്തിവയ്‌ക്കേണ്ടി വന്നുവത്രേ…

ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർത്ഥിന് ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും അച്ചടക്കം പാലിക്കണമെന്നത് നിർബന്ധമാണ്. ഇതിന്റെ ഭാഗമായി ചിത്ീകരണം നടക്കുമ്പോൾ ആരും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അ്‌ദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ സഹ സംവിധായകൻ ഇത് ചെവിക്കൊണ്ടില്ല. തുടർന്ന് സിദ്ധാർത്ഥ് തന്റെ അസിസ്റ്റന്റിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഇത് ഇരുവർക്കുമിടയിൽ വലിയ വാക്ക് തർക്കത്തിന് വഴിതെളിയ്ക്കുകയായിരുന്നു. എന്നാൽ കേവലം അഭിപ്രായ വ്യത്യാസമാണെന്നാണ് ആദ്യം എല്ലാരും കരുതിയിരുന്നതെങ്കിലും തന്നെക്കുറിച്ച് മോശം പറയകുകയും തന്നെ ചീത്ത വിളിക്കുകയും ചെയ്ത് അസിസ്റ്റന്റുമായി സിദ്ധാർത്ഥി വീണ്ടും വാക്കു തർക്കത്തിലേർപ്പെടുകയും പരസ്യമായി പരസ്പരം അടിവയ്ക്കുകയുമായിരുന്നു. തുടർന്ന് ആ ദിവസത്തെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു. എന്നാൽ, പിറ്റേദിവസം തന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി ചിത്രവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ചിത്രീകരണമാരംഭിച്ച പത്താന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് മുൻപ് പൂർത്തിയായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രത്തിൽ ദീപിക പദ്‌കോണാണ് നായികയായെത്തുന്നത്. ജോൺ എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.