ജയസൂര്യ നായകനാകുന്ന വെള്ളം നാളെ തിയേറ്ററുകളിലേക്ക്

0

ജയസൂര്യ നായകനാകുന്ന വെള്ളം നാളെ തിയേറ്ററുകളിലേക്ക്. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്റകളിലെത്തുന്ന ആദ്യ സിനിമയെന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു.

മദ്യപാനിയായ ഒരാളുടെ കഥ പറയുന്ന ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം അതിഗംഭീരമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രം സാമൂഹ്യ പ്രാധാന്യം അർഹിക്കുന്നതിനൊപ്പം ഒരു കുടുംബ ചിത്രം കൂടിയായിരിക്കും. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സംയുക്തമേനോൻ, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
സംയുക്ത മേനോനും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് വെള്ളത്തിനുണ്ട്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു.

കുടുംബ ചിത്രങ്ങളിൽ നായക വേഷങ്ങളിലെത്തി പ്രേഷകരെ ത്രസിപ്പിച്ച ജയസൂര്യ, വെള്ളത്തിലും പ്രേഷകരെ നിരാശരാക്കില്ലെന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ ബി.കെ ഹരിനാരായണൻ, നിതീഷ് നടേരി, ഫൗസിയ അബൂബക്കർ എന്നിരുടെ വരികൾക്ക് ബിജിപാലാണ് സംഗീതം പകർന്നിരിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്‌കർ പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്യാപ്റ്റൻ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി വെള്ളത്തിനുണ്ട്.