സുഹൃത്തുമൊത്ത് ഫുട്ബോൾ ജേഴ്സിയിൽ തണ്ണീർമത്തനിലെ സ്റ്റെഫി ചെയ്തതെന്തെന്ന് കണ്ടോ? വൈറലായി വീഡിയോ.

0

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ഒരു സർപ്രൈസ് ഹിറ്റ് ചിത്രം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ഇതിൽ അഭിനയിച്ച എല്ലാ താരങ്ങളും ശ്രദ്ധ നേടിയിരുന്നു. മുൻനിര താരങ്ങൾക്ക് ഒപ്പംതന്നെ സഹ താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്. ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചെറിയ ചിത്രം. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപിക രമേഷ് എന്ന് നടിയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഗോപിക ഇപ്പോൾ. ആദ്യത്തെ കഥാപാത്രം തന്നെ ഗോപികക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ചിത്രത്തിൽ ഈ കഥാപാത്രം ഏറെ ശ്രദ്ധേയയായിരുന്നു. ജയ്സൺ എന്ന പ്രധാന കഥാപാത്രം ഗോപിയുടെ കഥാപാത്രവുമായി പ്രണയത്തിലായിരുന്നു. ഇവളുടെ സീക്വൻസുകൾ എല്ലാം വളരെ തമാശ നിറഞ്ഞതായിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർ അതൊക്കെ ഒരുപാട് ആസ്വദിച്ചു.

ഇപ്പോഴിതാ താരം ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഒരു ഫുട്ബോൾ ജേഴ്സി അണിഞ്ഞ് താരം എത്തിയിരിക്കുന്നത്. കൂടെ ഗോപിയുടെ ഒരു സുഹൃത്തും ഉണ്ട്. ഫുട്ബോൾ ജേഴ്സി താരം ഡാൻസ് ചെയ്യുകയാണ് വീഡിയോയിൽ. ഈ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

നിരവധി പേരാണ് ഇതിന് കമൻറുകളുമായും എത്തുന്നത്. ഏതാണ്ട് രണ്ടു ലക്ഷത്തിനുള്ളിൽ ഫോളോവേഴ്സാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. തൻറെ പുത്തൻ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി താരം ഏറെ ശ്രദ്ധ നേടിയിരുന്നു.