ഞാൻ പറയുന്നതുപോലെ കൃത്യമായി പോസ് ചെയ്തോണം… ലാലേട്ടനെ പോസ് ചെയ്യിപ്പിച്ചു ക്യാമറയുമായി മമ്മൂക്ക!

0

മലയാളത്തിൻറെ ബിഗ് എംസ് ആണ് മമ്മൂക്കയും ലാലേട്ടനും. ഇരുവരും ആണ് മലയാളചലച്ചിത്ര മേഖലയുടെ നെടുംതൂണുകൾ എന്നു പറയാം. ഇവർ ഒന്നിച്ചഭിനയിച്ച സിനിമകളൊക്കെ സൂപ്പർ ഹിറ്റാണ്. ഇവരുടെ ഒരുമിച്ചുള്ള വിശേഷങ്ങൾ കേൾക്കുവാനും ആരാധകർക്ക് കൗതുകം. സിനിമയ്ക്ക് പുറത്ത് വളരെയടുത്ത സുഹൃത്തുക്കളാണ് രണ്ടുപേരും.

ഇപ്പോഴിതാ പഴയ ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. ചിത്രത്തിൽ മോഹൻലാലിനെ ഫോട്ടോ എടുക്കാൻ ഒരുങ്ങുന്ന മമ്മൂക്കയെ കാണാം. ചിരിച്ചുകൊണ്ട് പോസ് ചെയ്തു നിൽക്കുന്ന മോഹൻലാലിനെ ആണ് ചിത്രത്തിൽ കാണുന്നത്. അതേസമയം മോഹൻലാലിനെ കൃത്യമായി പോസ് ചെയ്യാൻ പറഞ്ഞു കൊടുക്കുന്ന ഇക്കയും ഉണ്ട് കൂട്ടത്തിൽ. മമ്മൂക്കയുടെ കയ്യിൽ ഒരു ഡിജിറ്റൽ ക്യാമറയും കാണാം.

ഫോട്ടോയെടുക്കാൻ ഏറെ താല്പര്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഡിജിറ്റൽ ക്യാമറ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഗാഡ്ജറ്റ് ആണ്. അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും വളരെ താല്പര്യമുള്ള വ്യക്തിയും കൂടിയാണ് ഇദ്ദേഹം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ദുൽഖറിൻറെ പിറന്നാളാഘോഷത്തിന് ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയെ സാമൂഹ്യ മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. നിരവധി ഫോട്ടോകൾ മമ്മൂട്ടി എടുക്കാറുണ്ട്.

പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇരുവരും ഇപ്പോൾ. മോഹൻലാലും ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുകയാണ്. ടുവെൽത്ത് മാൻ ചിത്രത്തിനു വേണ്ടിയാണ് ഇത്. പുഴു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. പാർവ്വതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.