മലയാളികൾ നെഞ്ചിലേറ്റിയ ഒരു പ്രതിഭ ഈ ചിത്രത്തിലുണ്ട്. അത് അതാരെന്ന് കണ്ടുപിടിക്കാമോ?

0

നടന്മാരുടെ അല്ലെങ്കിൽ നടിമാരുടെ ബാല്യകാല ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ഹരമാണ്. ചില അഭിനേതാക്കൾ അവരുടെ പഴയ ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു ചിലർക്ക് ഇതിലൊന്നും വലിയ താല്പര്യം ഉണ്ടാവണമെന്നില്ല. അതേസമയം ചില ആരാധകർ ആകട്ടെ പഴയ ചിത്രങ്ങൾ തപ്പിനടന്ന് അത് കുത്തി പോകുകയും ചെയ്യും. എന്തുതന്നെയായാലും താരങ്ങളുടെ പഴയകാല ചിത്രങ്ങൾക്ക് ഏറെ മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിലർ ഈ ചിത്രങ്ങളിലൂടെ പഴയകാലത്തേക്ക് സഞ്ചരിച്ചു വരും.

 

ഇപ്പോഴിതാ അങ്ങനെ ഒരു പഴയകാല ചിത്രം ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു പ്രതിഭ ഈ ചിത്രത്തിലുണ്ട്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഒരു ആശാൻ. സ്വപ്രയത്നത്താൽ മലയാളസിനിമയിൽ തൻറെതായ സ്ഥാനം ഉണ്ടാക്കിയ നടൻ.

 

നടൻ മാത്രമല്ല ഒരു സംവിധായകനും കൂടിയാണ് അദ്ദേഹം ഇന്ന്. ഈ ചിത്രത്തിൽ നിന്നും അത് ആരാണെന്ന് കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ. ഇല്ലെങ്കിൽ ഉത്തരം ഇതാ. സാക്ഷാൽ രമേശ് പിഷാരടി ആണ് ആ താരം.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് രമേശ് പിഷാരടി. തൻറെ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. യൂത്തൻപറ്റം എന്ന് ക്യാപ്ഷനും ഇതിന് താരം നൽകിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് എന്തായാലും ഇപ്പോൾ ലഭിക്കുന്നത്.