ഇതെന്തൊരു ഹർത്താൽ ഭ്രാന്താണ്. ഹർത്താലിനെ വിമർശിച്ചു വിജയ് ബാബു. പട്ടുമെത്തയിൽ കിടക്കുന്ന നിനക്ക് മനസ്സിലാകില്ലെന്ന് കമൻറ്. താരം കൊടുത്ത മറുപടി കണ്ടോ?

0

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് രാജ്യത്ത് ബന്ദ് നടക്കുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് നാലു പേരെയാണ് ബന്ദ്. കേരളത്തിൽ ഇതുവരെ ഉള്ള വിവരം അനുസരിച്ച് ബന്ദ് പൂർണമാണ്. അത് അങ്ങനെ തന്നെയല്ലേ വരാൻ പാടുള്ളൂ. കാരണം കേരളത്തിൻറെ മറ്റൊരു ദേശീയ ആഘോഷം ആണല്ലോ ബന്ദ്. ഇപ്പോഴിതാ ഹർത്താൽ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവായ വിജയ് ബാബു. സാമൂഹ്യ മാധ്യമത്തിലൂടെ ആണ് താരം പ്രതികരണം പങ്കുവെച്ചത്.

നാളത്തെ ഹർത്താലിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. അതിനേക്കാളൊക്കെ ഭീകരമായ ഇരട്ട ലോക്ക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും ഒക്കെയാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വിഡ്ഢിത്തം എന്ന് വിളിക്കാൻ പറ്റില്ല. അക്ഷരാർത്ഥത്തിൽ ഭ്രാന്ത് എന്ന് തന്നെയാണ് വിളിക്കേണ്ടത്. ദൈവം രക്ഷിക്കട്ടെ എന്ന് താരം കുറിച്ചു. ഇതിനെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. പട്ടുമെത്തയിൽ കിടക്കുന്ന നിനക്ക് എങ്ങനെ മനസ്സിലാവാൻ എന്നായിരുന്നു ഒരാൾ കമൻറ് ചെയ്തത്.

സാർ ഏത് ടൈപ്പ് മെത്തയാണ് ഉപയോഗിക്കുന്നത്. താനും അത് വാങ്ങാം. പിന്നെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ എന്നായിരുന്നു താരം പറഞ്ഞത്. നിരവധിപേർ ഈ കമൻറ് അനുകൂലിക്കുന്നുണ്ട് . ഹർത്താൽ കഴിയുമ്പോൾ കിട്ടുന്ന പട്ടുമെത്ത ഒന്ന് കാണിക്കണം. ഇവിടെ ചില്ലറ ജോലിയൊക്കെ എടുത്ത് ആൾക്കാർ പുറത്തിറങ്ങുന്നതേ ഉള്ളൂ. അപ്പോഴേക്കും രാഷ്ട്രീയ സംഘടനകൾ എത്തി. അങ്ങേര് അധ്വാനിച്ചുണ്ടാക്കിയ തിലാണ അങ്ങേര് കിടക്കുന്നത് അത് എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ. ഇങ്ങനെയുള്ള കമൻറുകൾ ആണ് പിന്തുണ അർപ്പിച്ചുകൊണ്ട് ആൾക്കാർ ഇടുന്നത്.

കർഷകർക്ക് ഐക്യദാർഢ്യം എന്ന നിലയിൽ ഒരുപാട് സംഘടനകൾ ഇതിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. നിയമങ്ങൾ കൊണ്ടുവന്നപ്പോൾ കർഷകരുമായി ചർച്ചയ്ക്ക് ഒരുങ്ങിയില്ല എന്നതാണ് കേന്ദ്ര സർക്കാർ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു മേശയ്ക്ക് അപ്പുറവും അവരെ ഇരുത്തി പറഞ്ഞു മനസ്സിലാക്കിയിട്ട് വേണം ആയിരുന്നു ഇത് കൊണ്ടുവരാൻ. കൊണ്ടുവന്നിരിക്കുന്ന കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ പുരോഗമനത്തിന് ഉതകുന്നതാണ്. എന്നിരുന്നാലും അവരെ പറഞ്ഞുമനസ്സിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതു തന്നെയാണ് ഇതിലെ പരാജയവും.