തന്നെ ആട്ടിപ്പായിച്ച നാട്ടിലേക്ക് മരുമകളായി എത്തി ഒരു മധുര പ്രതികാരം. ട്രാൻസ് വുമൺ ഹരിണി ചന്ദനയുടെ കരളലിയിക്കും കഥ ഇങ്ങനെ.

0

കഴിഞ്ഞ ദിവസമായിരുന്നു ട്രാൻസ് വുമൺ ആയ എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായത്. സുഹൃത്തും കുമ്പളങ്ങി സ്വദേശിയുമായ സുനീഷ് ആണ് ഹരിണിക്ക് താലി ചാർത്തിയത്. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടെയും. വളരെ നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സിനിമ സാമൂഹിക രംഗത്തെ നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കരളലിയിപ്പിക്കുന്ന ജീവിത സന്ദർഭത്തിൽ ജയിച്ചു മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി പിടിക്കുന്ന ഹരിണിയേ ആണ് വിവാഹവേളയിൽ നമ്മൾ കണ്ടത്.

പെണ്ണായി മാറാനുള്ള അതിയായ ആഗ്രഹം മൂലം തൻറെ ബാല്യം നഷ്ടപ്പെട്ട ആ നാട്ടിലേക്കാണ് ഇപ്പോൾ ഹാരിണി മരുമകളായി എത്തുന്നത്. സുനു എന്നുവിളിക്കുന്ന സുനീഷും ആയി ഹരിണി പ്രണയത്തിലാകുന്നത് തൻറെ പതിനാറാം വയസ്സിലാണ്. ഇവരും തമ്മിലുള്ള ചിത്രങ്ങൾ പൊതുവേ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. തൻറെ പതിനാറാം വയസ്സിൽ ട്രാൻസ്ജെൻഡർ ആയി ഹരിണി മാറി. പിന്നാലെ സർജറി , അതോടെ നാടുവിട്ടു. ഫേസ്ബുക്കിൽ വന്ന തൻറെ പഴയ സഹപാഠിയുടെ ഫ്രണ്ട് റിക്വസ്റ്റ് ആണ് ജീവിതം മാറ്റിമറിച്ചത് എന്ന് ഹരിണി വെളിപ്പെടുത്തിയിരുന്നു.

എൻറെ ജീവിതവും പോരാട്ടവും പലരും ഒരുപാട് ആഘോഷിച്ചതാണ്. പക്ഷേ കുത്തുവാക്ക് പറഞ്ഞവർക്കും കുറ്റം പറഞ്ഞവർക്കും താൻ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകില്ല. ആ വേദനയുടെ കഥ തുടങ്ങുന്നത് തൻറെ പതിനാറാം വയസ്സിലാണ്. പെണ്ണായി മാറിയ നിമിഷത്തിൽ തുടങ്ങിയ കണ്ണീർ കഥ. വല്ലാതെ വേദനിപ്പിച്ചു ജീവിതം. സുന്ദരമായ ഒരു കൂട്ടും അതുപോലെ സുന്ദരമായ പ്രണയവും നൽകി തന്നെ ആശ്വസിക്കുകയാണ് പ്രിയ വരൻ എന്നും ഹരിണി പറയുന്നു. പ്രണയത്തിൻറെ രൂപത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് സുനീഷ്.. എൻറെ സുനു. ഞാനിന്നു ജീവിക്കുന്നതും കാത്തിരിക്കുന്നതും ആ പ്രണയത്തിന് വേണ്ടിയാണ്.

സമൂഹത്തിൽ ഉള്ള ഓരോ ട്രാൻസ്ജെൻഡർ വ്യക്തിക്കും പ്രചോദനമാണ് ഹരിണി ചന്ദന. ഇന്ന് അവർ വി ജീവിക്കുന്നത് പ്രിയ വരനു വേണ്ടിയാണ്. ഇരുവരും സ്കൂൾ ഫ്രണ്ട്സ് ആണ്. എട്ടാം ക്ലാസിൽ ഒരുമിച്ചു പഠിച്ച സഹപാഠികൾ. പതിനാറാം വയസ്സിൽ പ്രണയം പൊട്ടിമുളച്ചു. താൻ സർജറിയിലൂടെ പെണ്ണായ ശേഷമായിരുന്നു അത്. പിന്നെ കുമ്പളങ്ങിയിൽ നിന്ന് നാടുവിടൽ. ഒടുവിൽ തിരിച്ചു മരുമകളായി കുമ്പളങ്ങി ഗ്രാമത്തിലേക്ക് തന്നെ.