മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയ നിങ്ങൾ ഒരു പിറന്നാളാശംസ പോലും മകൾക്ക് നേർന്നിലല്ലോ… ഇനിയും വെറുതെ പുതിയ കാരണങ്ങൾ നിരത്തി വീഡിയോ ആയി വരണ്ട… മകൾക്ക് പിറന്നാൾ ആശംസ നൽകിയില്ല എന്ന് പറഞ്ഞ് ബാലക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം.

0

ബാലയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായികയായ അമൃതസുരേഷ് ആയിരുന്നു ബാലയുടെ ആദ്യഭാര്യ. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃതയെ മലയാളികൾ പരിചയപ്പെടുന്നത്. ഈ ഷോയ്ക്ക് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് പിന്നണി ഗാന രംഗത്ത് സജീവമായി അമൃത.

ബാല അമൃത ദമ്പതികൾക്ക് അവന്തിക എന്ന ഒരു മകളുണ്ട്. അമ്മയുടെ ഒപ്പം ആണ് ഈ മകൾ ഇപ്പോൾ കഴിയുന്നത്. ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു താരം രണ്ടാമത് വിവാഹം ചെയ്തത്. സുഹൃത്തായ എലിസബത്തിനെ ആണ് ബാല വിവാഹം ചെയ്തത്.

നിരവധി ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടനുബന്ധിച്ച് താരം പങ്കുവച്ചിരുന്നു. ഭാര്യയ്ക്ക് സമ്മാനം കൊടുക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു. ഒരു കാർ ആണ് താരം ഭാര്യയ്ക്ക് സമ്മാനമായി നൽകിയത്. ഇപ്പോഴിതാ ബാലക്ക് നേരെ കടുത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. മകൾക്ക് പിറന്നാളാശംസകൾ പങ്കു വയ്ക്കാതെ ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകൾ നേർന്നു എന്നാണ് ഇവർ പറയുന്നത് കാരണം.

സ്വന്തം മകളുടെ ജന്മദിനം മറന്നുപോയോ? വെറുതെ പുതിയ കാരണം കണ്ടുപിടിച്ചു വീഡിയോ ആയി വരേണ്ട. വളരെ മോശമായിപ്പോയി ആശംസ നേരാതിരുന്നത്. സ്വന്തം മകളെ കാണിക്കുന്നില്ല എന്ന് പറഞ്ഞ് അമൃതയെ കുറ്റപ്പെടുത്തി ആൾ മകളുടെ പിറന്നാൾ വിഷ് ചെയ്തു കണ്ടില്ലല്ലോ. ഇങ്ങനെയൊക്കെ പറഞ്ഞല്ലോ വിമർശനങ്ങളാണ് ഉയരുന്നത്. അതേസമയം ഗംഭീരമായി ആണ് അമൃതയും മകളും പിറന്നാൾ ആഘോഷിച്ചത്.