ഒരുകാലത്ത് ആളുകളെ ഭയപ്പെടുത്തിയ ആ വലിയ വിഭാഗം കൂട്ടരുടെ കഥയാണോ വാലിമൈ പറയുന്നത്? ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ അതിലെ രഹസ്യങ്ങൾ കണ്ടുപിടിച്ചു നിരീക്ഷകർ.

0

തല അജിത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് വാലിമൈ. ഒരു പക്ഷേ അദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറെ ആകാംഷയേറിയ ചിത്രമായിരിക്കും ഇത്. കുറച്ചു ദിവസം മുൻപ് ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരുന്നു. ആരാധകരിൽ വളരെയേറെ ആകാംക്ഷയാണ് ഇത് നിറച്ചത്. ടീസറിൽ പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് നിരീക്ഷകരുടെ വാദം. പ്രശസ്ത സംവിധായകൻ എച്ച് വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ കഴിവുറ്റ സംവിധായകൻമാരിൽ ഒരാളാണ് ഇദ്ദേഹം.

കൃത്യമായ വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ കഥ തയ്യാറാക്കുന്നതാണ് ഇദ്ദേഹത്തിൻറെ രീതി. ഈ ചിത്രവും അതിൽ നിന്ന് വിഭിന്നമല്ല എന്നാണ് സൂചനകൾ. വലിയ രീതിയിലുള്ള റിസർച്ചുകൾ ഇതിനുവേണ്ടി നടന്നിട്ടുണ്ട് എന്ന് തമിഴ് വൃത്തങ്ങളിൽ നിന്നും സൂചന. സാത്താൻ സ്ലേവ് മോട്ടോർസൈക്കിൾ ക്ലബ്ബിനെ കുറിച്ചാണ് ഈ ചിത്രം എന്നതാണ് നിരീക്ഷകരുടെ പുതിയ കണ്ടെത്തൽ. ടീസറിൽ ചില രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

ടീസർ തുടങ്ങുന്നതുതന്നെ ശക്തമായ ഒരു സംഭാഷണ ത്തോടെയാണ്. വില്ലനായ കാർത്തികേയയുടെ സംഭാഷണമാണ് ഇത്. തങ്ങൾ സാത്താൻറെ അടിമകളാണ്. ഇരുണ്ട വലയമാണ് തങ്ങളുടെ ലോകം. ഇങ്ങനെയാണ് ആ സംഭാഷണം തുടങ്ങുന്നത്. മറ്റൊരു രംഗത്തിൽ ഈ ക്ലബ്ബിൻറെ സിംബൽ ഉണ്ട് എന്ന് നിരീക്ഷകർ പറയുന്നു. ഇംഗ്ലണ്ടിലാണ് ഈ മോട്ടോർ സൈക്കിൾ ക്ലബ്ബ് സ്ഥാപിക്കുന്നത്.

പിന്നീട് ജർമ്മനി, അമേരിക്ക, സ്കോട്ട്‌ലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. നിയമത്തിന് അതീതമായി ആയിരുന്നു ഇവരുടെ പല പ്രവർത്തികളും. കടുത്ത കുറ്റകൃത്യങ്ങളും ഇവർ പിന്തുടർന്ന് പോന്നു. പിന്നീട് ഇവരെയൊക്കെ പിടിച്ചു ജയിലിലാക്കി. ലോകപ്രസിദ്ധമായ ഒരു ഇംഗ്ലീഷ് സീരീസും ഇവരെപ്പറ്റി ഉണ്ടായിരുന്നു. വാലിമൈ എന്ന ചിത്രത്തിലെ കഥയും ഇതിനു സമാനമാണ് എന്നാണ് നിരീക്ഷകർ അവകാശപ്പെടുന്നത്.