ലാസർ എളെപ്പൻ ആരാധകരുടെ ശ്രദ്ധയ്ക്ക്. ഇദ്ദേഹത്തിൻറെ പേരിൽ പുതിയ സിനിമ ഒരുങ്ങുന്നു!

0

ഫ്രണ്ട്സ് എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാവില്ല എന്ന് പറയാം. ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ഇത്. ജയറാം, മുകേഷ്, ശ്രീനിവാസൻ, ജഗതി, മീന, ജനാർദ്ദനൻ, കൊച്ചിൻഹനീഫാ തുടങ്ങിയ ഒരു പിടി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിത്രമായിരുന്നു ഫ്രണ്ട്സ്. നിരവധി താരങ്ങൾ ഉണ്ടെങ്കിലും എപ്പോഴും മലയാളികളുടെ മനസ്സിൽ മാറി നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് ചിത്രത്തിൽ ഉള്ളത്.

സാക്ഷാൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ലാസർ ഇളയപ്പൻ എന്ന കഥാപാത്രം ആണ് ഇത്. ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഇളയപ്പൻ ആയിട്ടാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിട്ടത്. നിരവധി നർമ്മ മുഹൂർത്തങ്ങൾ ആണ് ഈ കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴും ഈ സീനുകൾ കണ്ടാൽ മലയാളികൾ നോക്കിയിരിക്കും. അത്രയേറെ ചിരിച്ചിട്ടുണ്ട് ലാസർ ഇളയപ്പൻ എന്ന കഥാപാത്രം.

ഇപ്പോഴിതാ ലാസർ ഇളയപ്പൻ പേരിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. ഫ്രണ്ട്സ് എന്ന ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴ് ഭാഷയിൽ ആണ് ഇപ്പോൾ ലാസർ ഇളയപ്പൻ്റെ പേരിൽ ചിത്രം വരുന്നത്. പ്രശസ്ത ഹാസ്യ നടൻ വടിവേലു ആണ് ഈ കഥാപാത്രം ചെയ്തത്. കോൺട്രാക്ടർ നേസമണി എന്ന കഥാപാത്രം ആണ് ഇത്. ഇതേ പേരിൽ തന്നെയാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന.
.

ചിത്രത്തിൽ യോഗി ബാബു, ഓവിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാ ഭാഷകളിലും ചിത്രം ഹിറ്റായിരുന്നു. സ്വാതി എം എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിലെ കഥാപാത്രം തന്നെയാണോ അത് എന്ന് വ്യക്തമല്ല.