ലാലേട്ടനും ഒത്തുള്ള പുതിയ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെച്ച് അനുശ്രീ. സംഭവം കൊള്ളാമല്ലോ എന്ന് ആരാധകർ. ഈ ചിത്രത്തിൻറെ പ്രത്യേകത എന്താണെന്ന് പറയാമോ?

0

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുശ്രീ. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ. സ്വപ്രയത്നത്താൽ ആണ് താരം സിനിമയിൽ സജീവമായത്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. ലാൽജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

ഫഹദ് ഫാസിൽ ചിത്രത്തിൽ നായകനായും എത്തി. സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഡയമണ്ട് നെക്ലൈസ്. പിന്നീട് അനുശ്രീക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായിക, സ്വഭാവ വേഷങ്ങൾ എന്നിവ ചെയ്തു. സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമാണ് അനുശ്രീ. എൻറെ വിശേഷങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അതുപോലെ താരം പങ്കുവെച്ച ഒരു വിശേഷമാണ് ശ്രദ്ധനേടുന്നത്. സാക്ഷാൽ മോഹൻലാലുമൊത്തുള്ള ചിത്രമാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെ. നടന വിസ്മയം… ലെഫ്റ്റ് കേണൽ പത്മഭൂഷൻ ഭരത് മോഹൻലാൽ… നമ്മുടെ സ്വന്തം ലാലേട്ടൻ. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി. ഇങ്ങനെയാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.

പ്രശസ്ത സംവിധായകൻ ജിത്തു ജോസഫിൻ്റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമാണ് ട്വേൽത് മാൻ. മോഹൻ ലാൽ ആണ് ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിൻറെ സെറ്റിൽ നിന്ന് എടുത്ത ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.