ബിഗ് ബോസ് പുതിയ സീസണിലേക്ക് വരുന്നത് മിന്നും താരങ്ങൾ. ഈ പുതിയ മത്സരാർത്ഥി ആരെന്ന് മനസ്സിലായോ?

0

ലോകപ്രശസ്തമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലേക്ക് ഇത് കടന്നുവരുന്നത് ഹിന്ദി പതിപ്പിലൂടെ ആണ്. പിന്നീട് മറ്റു ഭാഷകളും ഈ ഷോ ഏറ്റെടുത്തു. ഇന്ന് ഇന്ത്യയിലെ നിരവധി ഭാഷകളിൽ ബിഗ് ബോസ് ഉണ്ട്. തമിഴ്, തെലുങ്ക്, കന്നട, മലയാളം അടക്കം ഉള്ള ഭാഷകൾ അതിലുൾപ്പെടും. എല്ലാ ഭാഷകളിലും പ്രശസ്തരായ സൂപ്പർസ്റ്റാറുകൾ ആണ് ഇത് അവതരിപ്പിക്കുന്നത്.

ഈയടുത്താണ് മലയാളത്തിലെ മൂന്നാം സീസണിൽ അവസാനിച്ചത്. മണിക്കുട്ടൻ ആയിരുന്നു ഈ സീസണിൽ വിജയ്. മോഹൻലാലാണ് ബിഗ് ബോസ് മലയാളത്തിൽ അവതാരകൻ. വലിയ സമ്മാനവും ഷോ കൊടുക്കുന്നുണ്ട്. നാലാം സീസണിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരിക്കും അണിയറയിൽ.

തമിഴ് ബിഗ് ബോസിൽ ഏതൊക്കെ മത്സരാർത്ഥികൾ ഉണ്ടായേക്കും എന്നുള്ള ആകാംഷയിലാണ് ആരാധകർ. റിപ്പോർട്ടുകളനുസരിച്ച് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സംരംഭക ബിഗ് ബോസിൽ എത്തുമെന്ന് സൂചനകളുണ്ട്. അതിനോടൊപ്പം തന്നെ മറ്റ് നടിയുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. മോഡൽ, കണ്ടൻ്റ് ക്രിയേറ്റർ എന്ന നിലയിൽ പ്രശസ്തയാണ് ഇവർ.

യോഗിനി പ്രദായിനി സർവ്വ എന്നാണ് ഇവരുടെ പേര്. പരസ്യചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇവർ. അതിനുപുറമേ ഒരു സിനിമാനടി കൂടിയാണ് യോഗിനി. സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ സന്യാസം സ്വീകരിച്ചേനെ എന്നിവർ പറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ തമിഴിൽ പുതിയ ബിഗ് ബോസ് തുടങ്ങുമെന്നാണ് സൂചന.