പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കു വെച്ച് രാജ്ഞിയുടെ രൂപഭാവത്തിൽ അന്ന ബെൻ.

0

മലയാളത്തിൽ വളർന്നുവരുന്ന മുൻനിര നായിക നടിയാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിൻറെ മകളാണ് അന്ന. കുമ്പളങ്ങി നയിട്ടുസ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് ഹെലൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി. അന്നയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ താരം പങ്കു വച്ചിട്ടുള്ള പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. സ്ഥിരമായി ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരമാണ് അന്ന. മികച്ച അഭിപ്രായമാണ് അമ്മയുടെ പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. രാജ്ഞിയെ പോലെ ഉണ്ട് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഈ ചിത്രം ഇപ്പോൾ വൈറൽ ആകാൻ തുടങ്ങിയിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രകടനമാണ് അന്ന പുറത്തെടുത്തത്. തൻറെ കൂടെയുള്ള മറ്റു സഹത്താരങ്ങളുടെ എല്ലാം ഒപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ താരത്തിന് കഴിഞ്ഞു. ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ഇത്. മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം ഏറെ ശ്രദ്ധ നേടി.

ഈ കഴിഞ്ഞ ദിവസം നടന്ന സൈമ പുരസ്കാര ചടങ്ങിൽ അന്ന പങ്കെടുത്തിരുന്നു. ചടങ്ങിൽ അന്ന ധരിച്ചിരുന്ന വേഷം ഏറെ ശ്രദ്ധ നേടി. ഒരു പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. കപ്പേള എന്ന ചിത്രത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ആയിരുന്നു ഇത്.