ആറ് വർഷത്തെ പ്രണയ സാഫല്യം; എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

0

ബിഗ് ബോസ് മലയാളം സീസൺ ടൂ മത്സരാർത്ഥിയും നടിയും അവതാരികയുമായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായ രോഹിത് പി നായരാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ.

പതിനഞ്ചാം വയസിൽ ആരംഭിച്ച പ്രണയമാണ് 21-ാം വയസിൽ പൂവണിഞ്ഞത്. നിരവധി ടിവി ഷോകളിലും മിനിസ്‌ക്രീനിലുടെയും മലയാളികളുടെ മനസിൽ ഇടം നേടിയ എലീന് ബിഗ് ബോസ് മലയാളം സീസൺ ടൂവിൽ വച്ചാണ് തനിക്ക് ഒരു പ്രണയമുളള കാര്യം സുഹൃത്തുക്കളോട് പങ്കുവയ്ക്കുന്നത്. എന്നാൽ, വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ വിവാഹം കഴിയുവെന്നും എലീന പറഞ്ഞിരുന്നു.

കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. വിവാഹത്തിൽ ആദ്യം എതിർപ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാർ പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു. ബിഗ് ബോസിൽ വച്ചു തന്നെയാണ് എലീന വിവാഹം നിശ്ചയിച്ച കാര്യവും വെളിപ്പെടുത്തുന്നത്.

ഭക്ഷണത്തിനോടും വാഹനത്തിനോടുമുള്ള ഇഷ്ടം തുടങ്ങി… തന്റെ പല അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും പങ്കുവയ്ക്കുന്ന ഒരാണ് രോഹിത് എന്നാണ് ബിഗ് ബോസ് വേദിയിൽ വച്ച് വെളിപ്പെടുത്തിയത്. ഓഗസ്റ്റിലായിരിക്കും വിവാഹം.

സ്ലീവ് ലെസ് ലഹങ്കയിൽ അതീവ സുന്ദരയായാണ് എലീന എത്തിയത്. മിനിമൽ മേക്കപ്പ് ആക്‌സസറീസ് മാത്രമായിരുന്നു എലീന വിവാഹ നിശ്ചയത്തിന് തെരഞ്ഞെടുത്തിരുന്നത്. സ്റ്റെലിസ്റ്റായ നിഥിൻ സിരേഷും സിസൈനറായ സമീറ ഷൈജുവുമാണ്(തനൂസ് ബൂട്ടിക് കൊല്ലം) ചേർന്നാണ് വസ്ത്രം ഒരുക്കിയത്. വിവാഹ നിശ്ചയത്തിനുള്ള വസ്ത്രം കിട്ടിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആന്റിക് ഗോൾഡൻ കളർ ലെഹങ്കയിൽ സർവോസ്‌കി സ്‌റ്റോണുകൾ പതിപ്പിച്ചിട്ടുണ്ടെന്നതാണ് വിവാഹ നിശ്ചയ വസ്ത്രത്തിന്റെ ആകർഷണീയത.