ജന്മദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി ടൊവിനോ തോമസ്

0

ജന്മദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനവുമായി എത്തിയിരിക്കുകയാണ് യുവ നടൻ ടൊവിനോ തോമസ്. തന്റെ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് ആരാധകർക്കായി താരം സമർപ്പിച്ചിരിക്കുന്നത്.

നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 90 കാലയളവാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. അന്വേശണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ആദം ജോൺ, കടുവ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി സംഗീതം നൽകുന്ന ചിത്രമെന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവമായ ടൊവിനോ, കഴിഞ്ഞ ദിവസം യു(u) എന്ന അക്ഷരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് അരാധകർ ഏറെ ചർച്ചചെയ്തിരുന്നു.

/story highlight: Tovino thomas, anweshippin kandethuvin