പഠിപ്പിക്കുന്ന വിദ്യാർഥികൾ വരെ പരാതി പറയുന്നു, ഞങ്ങളെ ഇങ്ങനെ കൺഫ്യൂഷൻ ആക്കല്ലേ ടീച്ചർമാരെ! കാഴ്ചയിൽ മാത്രമല്ല, അഭിരുചിയിലും പഠനത്തിലും അടക്കം എല്ലാം ഒരേപോലെയുള്ള ഇരട്ടക്കുട്ടികൾ!

0

ഇരട്ട കുട്ടികൾ എന്നത് വളരെ സ്വാഭാവികമായ കാര്യമല്ലെങ്കിലും അത്യപൂർവ്വം അല്ല. എന്നാൽ ഇവിടെ പറയുന്നത് അത്യപൂർവ്വമായ ഇരട്ട കുട്ടികളെ കുറിച്ചാണ്. കാണാൻ മാത്രമല്ല സ്വഭാവത്തിൽ അടക്കം അണുവിട വ്യത്യാസം ഇല്ല. മീനു-മീര എന്നീ ഇരട്ട കുട്ടികളാണ് ഇവർ. ഇവരെ അടുത്തറിഞ്ഞാൽ ഇങ്ങനെയുണ്ടോ ഇരട്ടകൾ എന്ന് ആരും അന്തം വിട്ടു പോകും. ഇംഗ്ലീഷ് സാഹിത്യവിഭാഗത്തിൽ അധ്യാപകരാണ് ഇവർ ഇപ്പോൾ. ക്ലാസ്സെടുക്കാൻ പോകുമ്പോൾ കുട്ടികളടക്കം വളരെ കൺഫ്യൂസ്ഡ് ആണ് എന്നാണ് ഇവർ പറയുന്നത്. രാവിലെ വന്ന് ടീച്ചർ തന്നെ ഉച്ചയ്ക്ക് വേഷം മാറി വരുന്നതു പോലെ അവർക്ക് തോന്നുന്നു.

ഒരേ കാബിൻ ആയിരുന്നു തങ്ങൾക്ക് ആദ്യം. കസേര അടയാളം വെച്ചാണ് കുട്ടികൾ അപ്പോൾ ആരാണെന്ന് തിരിച്ചറിയുക. അഥവാ തങ്ങൾ മാറി ഇരുന്നാൽ ഇങ്ങനെ കഷ്ടപ്പെടുത്തരുത് ടീച്ചർ എന്ന് പറഞ്ഞ് പരാതി പറയും. ഇടയ്ക്കിടയ്ക്ക് കുട്ടികൾക്ക് തങ്ങളെ തമ്മിൽ മാറും. ചിലപ്പോൾ ഒരാളോട് പറഞ്ഞതിന് ബാക്കി അടുത്ത ആളോട് ആയിരിക്കും പറയുക. ഇങ്ങനെയുള്ള നിരവധി കൺഫ്യൂഷൻ കഥകളുണ്ട്. ഇവർ പറയുന്നു. കാഴ്ചയിൽ മാത്രമല്ല കഴിവിലും ഇവർ ഒരുപോലെയാണ് എന്നാണ് അച്ഛനമ്മമാർ പറയുന്നത്. റസ്റ്റോറൻറ് ഉടമയായ ബാബു രാജേന്ദ്രൻ്റേയും യോഗ തെറാപ്പിസ്റ്റായ മായയുടെയും മക്കളാണ് മീനുവും മീരയും.

പ്രസവത്തിനു ശേഷം ആണ് ഇരട്ടക്കുട്ടികളാണ് എന്ന് ഇവർ അറിയുന്നത്. അമ്മയല്ലേ, പെട്ടെന്ന് തന്നെ അവരെ തിരിച്ചറിയാൻ താൻ പഠിച്ചു. മായ പറയുന്നു. രണ്ടാൾക്കും മറ്റുള്ളവരോട് കൂട്ടുകൂടുന്നതിനേക്കാൾ തമ്മിൽ കൂട്ടുകൂടുന്നത് ആയിരുന്നു ഇഷ്ടം. രണ്ടുപേരും എപ്പോഴും ഒന്നിച്ചാണ്. വായന ഒരുപാട് ഇഷ്ടപ്പെടുന്ന കുട്ടികളാണ്. ആദ്യമായി ലൈബ്രറിയിൽ കൊണ്ടുപോയത് വായനയുടെ ഇഷ്ടം അറിയുന്നതുകൊണ്ട് ആയിരുന്നു. എന്നാൽ പിന്നീട് പെട്ടെന്ന് പെട്ടെന്ന് പുസ്തകങ്ങൾ എല്ലാം വായിച്ചു തീർക്കും. ദൂരെയുള്ള ലൈബ്രറിയിൽ പോയി വരെ മെമ്പർഷിപ്പ് എടുക്കേണ്ടി വന്നു.

ആലപ്പുഴയിലുള്ള ദാമോദരൻ പിള്ള സാറിൻറെ അടുത്താണ് ടുഷന് പോയത്. ഗ്രാമർ തെറ്റ് കൂടാതെ ഇംഗ്ലീഷ് പ്രയോഗിക്കാൻ അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. ഇംഗ്ലീഷ് ഭാഷയിൽ ഇവർ മിടുക്കികളായ വരും എന്ന് സാർ അനുഗ്രഹിച്ചിരുന്നു. പിന്നീട് അത് സത്യവുമായി. സ്കൂളിൽ പഠിക്കുമ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങൾ മാറിമാറി പങ്കുവയ്ക്കും ആയിരുന്നു. അതിൽ അവർക്കു പരാതിയൊന്നുമില്ല. രണ്ടുപേരും മത്സരിച്ചു പഠിക്കുകയും ചെയ്യും. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലാണ് മിടുക്കികൾ ബിരുദാനന്തരബിരുദം ചെയ്തത്. പിഎച്ച്ഡിയും അവിടെ തന്നെ ചെയ്തു. ഇപ്പോൾ ജോലിയും ഒരുമിച്ച് ചെയ്യുകയാണ് ഇവർ. വ്യത്യസ്ത സ്ഥലങ്ങളിൽ ജോലിക്ക് ശ്രമിച്ചപ്പോൾ ഒന്നും ശരിയായില്ല. ഒന്നിച്ച് ശ്രമിച്ചപ്പോഴൊക്കെ കിട്ടുകയും ചെയ്തു. ഇവർ പറയുന്നു. ഉപരിപഠനം വിദേശത്ത് പോയി ചെയ്യാനാണ് ഇവരുടെ ആഗ്രഹം.