അമ്പോ! യുവതിയുവാക്കൾക്കിടയിലും പ്രശസ്തമാണോ സാന്ത്വനം സീരിയൽ? സോഷ്യൽ മീഡിയയിലെ സാന്ത്വനം പേജുകൾ കണ്ടു അമ്പരന്ന് പ്രേക്ഷകരും അണിയറപ്രവർത്തകരും.

0

നാളുകൾ കഴിയുന്തോറും സാന്ത്വനം സീരിയൽ ആർജ്ജിക്കുന്ന ജനപ്രീതി കൂടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ഇതിനകംതന്നെ കേരളക്കരയിൽ കിട്ടിയിട്ടുള്ളത്. കുടുംബപ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് ഈ പരമ്പരയെ സ്വീകരിച്ചത്. ഇതിനകം തന്നെ മലയാളിയുടെ സ്വീകരണമുറി അവിസ്മരണീയമാക്കാൻ പരമ്പരയ്ക്കു കഴിഞ്ഞു.

 

ചിപ്പി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന സാന്ത്വനം സീരിയൽ വളരെ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നത്. മറ്റുള്ള കണ്ണീർ പരമ്പരകളെ അപേക്ഷിച്ചു വളരെ വ്യത്യസ്തമാണ് സാന്ത്വനം പരമ്പര എന്ന് പ്രേക്ഷകർ തന്നെ പറയുന്നു. ഇതുതന്നെയാണ് പരമ്പരയെ മറ്റുള്ള പരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

 

പൊതുവേ സീരിയലുകൾ യുവതലമുറ ഏറ്റെടുക്കാൻ സാധ്യതയില്ല എന്നാണ് പലരുടേയും വിചാരം. യുവാക്കൾക്ക് എന്നും സിനിമയാണ് ഹരം എന്ന നിർവചനം ലംഘിച്ചുകൊണ്ട് മുന്നേറുകയാണ് സാന്ത്വനം പരമ്പര. മിനിസ്ക്രീനിൽ വലിയ വിജയമായ പരമ്പര യുവാക്കളും ഏറ്റെടുത്തിരിക്കുന്നു. ശിവനും അഞ്ജലിക്കും ആരാധകർ വളരെയധികമാണ്.

സോഷ്യൽ മീഡിയയിൽ ഒരു പരമ്പര യുവതീ യുവാക്കൾക്കിടയിൽ സജീവ ചർച്ചയാകുന്നത് ഇതാദ്യമാവും. സാന്ത്വനം പരമ്പരയെ പറ്റിയുള്ള നിരവധി പേജുകൾ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സജീവമായിട്ടുള്ള. മിക്ക പേജുകൾക്കും മികച്ച രീതിയിലുള്ള ഫോളോവേഴ്സും ഉണ്ടുതാനും. യുവാക്കളും പരമ്പര ഏറ്റെടുത്തിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന് ഉത്തമ ഉദാഹരണമാണ് ഇതെന്ന് പ്രേക്ഷകർ പറയുന്നു.