ഒരു ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളികൾ നെഞ്ചോട് ചേർത്ത പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് വലിയ ജനപിന്തുണയാണ് ഇതിനകംതന്നെ കേരളക്കരയിൽ കിട്ടിയിട്ടുള്ളത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. പൊതുവേ ഇവരുടെ വിശേഷങ്ങൾ എല്ലാം സൈബർ ലോകത്ത് നിരന്തരം ചർച്ചാവിഷയം ആവാറുണ്ട്.
ചിപ്പി പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇതിനകം തന്നെ ഏഷ്യാനെറ്റിൽ റേറ്റിംഗ് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞ സ്വാന്തനം പരമ്പരയുടെ വിജയക്കുതിപ്പ് പിന്തുടരുകയാണ്. സജിൻ ഗോപിക അനിൽ എന്നിവരാണ് പരമ്പരയിലെ പ്രധാന വേഷങ്ങൾ ആയ ശിവൻ അഞ്ജലി എന്നീ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
സ്വാന്തനം കുടുംബത്തിലെ വിശേഷങ്ങളുമായി എല്ലാ താരങ്ങളും പൊതുവേ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗത്. ശിവേട്ടനോട് ആണ് കൂടുതൽ ഇഷ്ടമെന്നും എന്നാൽ കൂടുതൽ സമയം തമാശകൾ പറഞ്ഞു ചിലവഴിക്കുന്നത് ഹരിയേട്ടൻ ഒപ്പം ആണെന്നും അച്ചു പറയുന്നു.
സാന്ത്വനത്തിലെ കഥാപാത്രവുമായി തനിക്ക് ബന്ധമുണ്ടെന്ന് അച്ചു പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്ത് തമാശയൊന്നും കാണിക്കാറില്ല. ജോലി കഴിഞ്ഞാല്‍ പഴയത് പോലെയാവും. സാന്ത്വനത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. കണ്ണായെന്നാണ് എല്ലാവരും വിളിക്കുന്നത്. ചേട്ടന്മാരും ചേട്ടത്തിയുമൊക്കെ അങ്ങനെ തന്നെ. ഞാനും അവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നത്, വല്യേട്ടൻ, ഹരിയേട്ടൻ, ശിവേട്ടൻ, ഏട്ടത്തി. മികച്ച പിന്തുണയാണ് താരത്തിനു പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.