ജീവിതത്തിലും സൂര്യയും ഋഷിയും ഒന്നിക്കുന്നു? വിവാഹ വേഷത്തിൽ ബിപിൻ ജോസും അനിഷിതയും, ചിത്രം പങ്കുവെച്ചു ബിപിൻ. തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയണോ എന്ന് ആരാധകർ.

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കൂടെവിടെ. നിരവധി ആരാധകരുണ്ട് പരമ്പരയ്ക്ക്. സൂര്യ, ഋഷി എന്ന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഋഷ്യ ആണ് ഇരുവരും. ഇന്ന് ഏറ്റവുമധികം ആരാധകരുള്ള ഓൺസ്ക്രീൻ ജോഡി എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. വളരെ വ്യത്യസ്തമായ കഥയാണ് ഈ പരമ്പരയിൽ ഉള്ളത്.

പരമ്പരയിൽ ഋഷി ആയി വേഷമിടുന്നത് ബിബിൻ ജോസ് ആണ്. സൂര്യ ആയി എത്തുന്നത് ആവട്ടെ അൻഷിതയും . സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവർക്കിടയിലെ പ്രണയമാണ് കഥാതന്തു. ഇപ്പോഴിതാ ബിപിൻ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സൂര്യയ്ക്കൊപ്പം വിവാഹ വേഷത്തിലാണ് താരം നിൽക്കുന്നത്. പരമ്പരാഗതരീതിയിൽ സാരിയും, ഷർട്ടും മുണ്ടും ഒക്കെയാണ് ഇരുവരുടെയും വേഷം. ചിത്രം കണ്ടതിന് ആവേശത്തിലാണ് ആരാധകർ ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ ആണ് താരം ചിത്രം പങ്കു വെച്ചത്.

ഋഷിയ ഉടനെ എന്ന താരം ചിത്രത്തിൽ കുറച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ആവശ്യപ്പെടുന്ന അവർക്ക് വേണ്ടിയാണ് ഇത് പങ്കു വച്ചിട്ടുള്ള എന്നും താരം പറയുന്നു. എന്തായാലും ചിത്രം കണ്ടതോടെ ഇത് സ്വപ്നമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ജീവിതത്തിൽ നിങ്ങൾ ഒരുമിക്കുകയാണോ എന്നും ചിലർ ചോദിക്കുന്നു. പക്ഷേ അങ്ങനെ വരാൻ യാതൊരു സാധ്യതയുമില്ല. കാരണം ചിത്രത്തിൽ തന്നെ കുറിപ്പും ഉണ്ട്. പരമ്പരക്കിടയിൽ എടുത്ത ചിത്രം ആവാനേ വഴിയുള്ളൂ.

വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഈ പരമ്പര പ്രേക്ഷകർ ഏറ്റെടുത്തത്. ഒരു ബംഗാളി പരമ്പരയുടെ മലയാളം പതിപ്പാണ് ഇത്. റേറ്റിംഗിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ മിക്കപ്പോഴും കൂടെവിടെയുണ്ട്. ഇതിലെ കഥാപാത്രങ്ങളെയേല്ലാം പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്നു.