എൻറെ രണ്ട് ആൺപിള്ളേർ വളർന്നുവരുന്നുണ്ട്, ഒരിക്കൽ അവർ തൻറെ യൊക്കെ മുഖത്തുനോക്കി ചോദിക്കും. കാരണം ഈ സുകുമാരൻ്റേ മക്കളാണ് അവർ. സുകുമാരൻ്റേ അന്നത്തെ വെല്ലുവിളി ഇങ്ങനെ.

0

ഒരു കാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു സുകുമാരൻ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായക നടനായ മിന്നിത്തിളങ്ങിയിരുന്ന താരമാണ് ഇദ്ദേഹം. നിരവധി മലയാള ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഒരു അദ്ധ്യാപകൻ ആയിരുന്നു താരം. ഇതിനിടയിൽ സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു. പിന്നീട് മല്ലികയെ വിവാഹം കഴിക്കുകയും ചെയ്തു.

രണ്ട് ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. സുമാരൻ്റേ രണ്ടുമക്കളും ഇന്ന് പ്രശസ്തരാണ്. മൂത്ത മകൻ ഇന്ദ്രജിത്ത്, ഇളയമകൻ പൃഥ്വിരാജ്. രണ്ടുപേരും വലിയ തിരക്കുള്ള താരങ്ങൾ. ഒരു അഭിനേതാവിനെ പുറമേ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് പൃഥ്വിരാജ്. പണ്ട് അമ്മ സംഘടനയുമായി സുകുമാരന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണ് ഇദ്ദേഹം.

ഇത് പലർക്കും അദ്ദേഹത്തോട് അവമതിപ്പ് ഉണ്ടാക്കി. ഇതിനിടയിൽ അമ്മ സംഘടനയുമായി ചില പ്രശ്നങ്ങൾ വന്നു. കുറച്ചുകാലം സിനിമയിൽ അഭിനയിച്ചില്ല അദ്ദേഹം. എന്നാൽ അദ്ദേഹം തന്നെ കോടതിയിൽ പോയി അനുകൂലമായ വിധി സമ്പാദിച്ചു. പിന്നീട് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് താൻ സമ്പാദിച്ച മെമ്പർഷിപ്പ് വലിച്ചുകീറുകയും ചെയ്തു. ഇതിനിടയിൽ അദ്ദേഹത്തെ വെച്ച് ബോക്സർ എന്ന സിനിമ ബൈജു കൊട്ടാരക്കര പ്ലാൻ ചെയ്തിരുന്നു. എന്നാൽ സൽമാൻറെ സിനിമ ചെയ്യാൻ സമ്മതിക്കില്ല എന്ന രീതിയിൽ സംഘടന രംഗത്തുവന്നു.

കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങിയപ്പോൾ നിർമ്മാതാവും സംവിധായകനും അന്നത്തെ അമ്മയുടെ പ്രസിഡണ്ടിനെ സമീപിച്ചു. സുകുമാരൻ്റേ വിലക്ക് അങ്ങനെ പിൻവലിക്കുകയും ചെയ്തു. അതിനിടയിൽ അദ്ദേഹം ഒരു പ്രമുഖ താരത്തിൻ്റേ മുഖത്ത് നോക്കി ഇങ്ങനെ വെല്ലുവിളിച്ചിരുന്നു. രണ്ടാൾ മക്കൾ തനിക്ക് വളർന്നു വരുന്നുണ്ട്. അവർ സിനിമയിൽ എത്തുകയാണെങ്കിൽ തൻറെ മുഖത്ത് നോക്കി ചോദിയ്ക്കാൻ പ്രാപ്തരായിരിക്കും. കാരണം സുകുമാരൻ്റെ മക്കളാണ് അത്.