നാട്ടുനടപ്പ് ഉണ്ടെങ്കിൽ അത് ചെയ്തേ പറ്റൂ, അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അംഗീകരിക്കാൻ പറ്റില്ല. ഇനി ചെയ്യാൻ പറ്റില്ല എന്ന് ആണെങ്കിൽ അവർ ആദ്യം പോയി അങ്ങനെ ചെയ്യട്ടെ. സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി.

0

ഇക്കഴിഞ്ഞ ദിവസമാണ് ഒരു എസ്ഐയെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. തന്നെ കണ്ടു ഗൗനിക്കാതെ ഇരുന്ന എസ് ഐ യെ വിളിച്ചു വരുത്തി താരം സല്യൂട്ട് അടുപ്പിക്കുകയായിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ നിലപാട് വ്യക്തമാക്കുകയാണ് താരം. സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ.

ആരാണ് ഇത് വിവാദമാക്കിയത്? പോലീസ് ഉദ്യോഗസ്ഥന് എന്തെങ്കിലും പരാതി ഉണ്ടോ? പോലീസ് അസോസിയേഷൻ ജനങ്ങൾക്ക് ചുമക്കാൻ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് ഉള്ളതാണ്. അത് വെച്ച് രാഷ്ട്രീയം കളിക്കാൻ നിൽക്കരുത്. ഇതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അംഗീകരിക്കില്ല.

ഇന്ത്യയിൽ ഒരു ഭരണ സംവിധാനം ഉണ്ട്. അതിനനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. അല്ലെങ്കിൽ സല്യൂട്ട് എന്ന പരിപാടി അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ട. സല്യൂട്ട് നൽകാൻ പാടില്ല എന്ന് ആരാണ് പറഞ്ഞത്. അങ്ങനെ പറയാൻ പറ്റില്ല.

കാരണം പോലീസ് കേരളത്തിലാണ്. ഇന്ത്യയിലെ സംവിധാനം അനുസരിച്ചാണ് കാര്യങ്ങൾ നടക്കുക. നാട്ടുനടപ്പും എന്ന് പറയുന്നത് നിയമം അടിസ്ഥാനമാക്കിയാണ്. ഡിജിപി നിർദ്ദേശം കൊടുത്തിട്ടല്ലത്. സല്യൂട്ട് നൽകേണ്ട എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ പാർലമെൻറിൽ എത്തി ചെയർമാന് പരാതി നൽകട്ടെ. താരം പറഞ്ഞു. പാലായിലെത്തി ബിഷപ്പിനൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു മതവിഭാഗത്തിൻ്റെ പോലും പേര് പറഞ്ഞിട്ടില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു.