ഇത്രയും വലിയ മകളുള്ള ആൾ ആണെന്ന് തോന്നുകയേയില്ല. മകളോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു വാനമ്പാടിയിലെ ഉമ നായർ.

0

പ്രേക്ഷകസ്വീകാര്യത കൊണ്ട് അവിസ്മരണീയമായ ഒരു മികച്ച പരമ്പരയായിരുന്നു വാനമ്പാടി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി സീരിയൽ വലിയ തരംഗമായിരുന്നു കേരളത്തിൽ സൃഷ്ടിച്ചത്. മിനിസ്ക്രീനിൽ വളരെ മികച്ച സീരിയൽ ആയി മാറിയ വാനമ്പാടി അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങൾ എല്ലാം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തമ്പുരു മോളുടെ വിശേഷങ്ങൾ എപ്പോഴും തിരക്കുന്ന പ്രേക്ഷകർ ഉണ്ട്.

ഇപ്പോഴിതാ തൻറെ മകളും ഒത്തുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പരമ്പരയിലെ ഏട്ടത്തിയമ്മ കഥാപാത്രം അവതരിപ്പിച്ച ഉമ നായർ. മികച്ച സ്വീകാര്യതയാണ് താരത്തിന് ഇതിനകംതന്നെ കേരളക്കരയിൽ കിട്ടിയിട്ടുള്ളത്. നിർമ്മല ഏടത്തി എന്ന കഥാപാത്രത്തിനു ശേഷം ഇന്ദുലേഖയിൽ ആണ് ഉമാനായർ എത്തുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രത്തെയാണ് ആ പരമ്പരയിൽ ഉമാനായർ അവതരിപ്പിക്കുന്നത്.

ഇപ്പോൾ മകൾ ഗൗരിയും അടുത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മയെ പോലെയുണ്ട് മകൾ എന്നാണ് ആരാധകരുടെ വാദം. കണ്ടാൽ സഹോദരിമാർ ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. താരത്തിന് ഇത്രയും വലിയ മകളുള്ള കാര്യം അതിശയത്തോടെയാണ് ആരാധകർ ഉൾക്കൊള്ളുന്നത്. ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയും താരം നൽകുന്നുണ്ട്. അമ്മയും മകളും ഉള്ള ചിത്രത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്.

യഥാർത്ഥ പേരിനേക്കാൾ സീരിയൽ കഥാപാത്രങ്ങളുടെ പേരിലാണ് ഉമാനായർ പ്രേക്ഷകർക്ക് പരിചിതം. അത്രത്തോളം മികച്ചതായിരുന്നു താരം ചെയ്ത കഥാപാത്രങ്ങളെല്ലാം. സോഷ്യൽ മീഡിയയിൽ സജീവമായ ഉമാനായർ ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തൻറെ സോഷ്യൽ മീഡിയ എക്കൗണ്ടിൽ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.