അങ്ങനെ ആരാധകരുടെ ആഗ്രഹം സഫലമായി. പ്രശസ്ത സീരിയൽ താരങ്ങളായ അഭിയുടെ യും ദീപക്കിൻ്റേയും വിവാഹനിശ്ചയം കഴിഞ്ഞു.

0

പ്രശസ്ത സീരിയൽ താരങ്ങളായ അഭി നവ്യ യുടെയും ദീപക് കുമാറിൻ്റെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം ആണ് ഇത്. തൻറെ അവസാനശ്വാസംവരെ നിന്നെ സ്നേഹിക്കും എന്ന് ഉറപ്പു നൽകുന്നു. ഒരുപാട് ഇഷ്ടം. അഭി നവ്യ കുറിച്ചു.

നിരവധി തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയമാണ് ഇരുവരും. തിരുമണം എന്ന പരമ്പരയിലൂടെയാണ് ദീപക് ശ്രദ്ധനേടുന്നത്. ഇതിൽ നവീൻ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ഒരു മാധ്യമ പ്രവർത്തകയായിരുന്നു അഭിനവ്യ. വാർത്ത അവതാരകയായി ആണ് താരം തൻറെ കരിയർ തുടങ്ങിയത്. പിന്നീട് പരമ്പരയിലേക്ക് ചേക്കേറി.

കൺമണി എന്ന പരമ്പരയിൽ താരം അഭിനയിച്ചു. സ്നേഹ എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ താരം അവതരിപ്പിച്ചത്. ഈ കഥാപാത്രം ആകട്ടെ വളരെയേറെ ശ്രദ്ധ നേടുകയും ചെയ്തു. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്നേഹയെ സ്വീകരിച്ചത്. താരത്തിൻ്റേ അഭിനയവും ഏറെ ശ്രദ്ധ നേടി. അങ്ങനെ എന്നെ താരത്തെ തേടി കൂടുതൽ വേഷങ്ങളെത്തി.

ഇതോടെ താരം പരമ്പരകളിൽ സജീവമായി. പിന്നീടാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്ന താരദമ്പതിമാരാണ് ഇവരിപ്പോൾ. ഇവരുടെ വിവാഹ നിശ്ചയവും വിവാഹവും ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്.