വിവാഹത്തിനു മുൻപുള്ള അത്തരം ബന്ധം തെറ്റല്ല. തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്.

0

ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് ഗായത്രി സുരേഷ്. ഈ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു താരം. ഒരു മിസ് കേരള കൂടിയായ നടിയാണ് ഗായത്രി. തൃശ്ശൂരാണ് ഗായത്രിയുടെ സ്വദേശം. 2015ൽ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ജമ്നാപ്യാരി എന്ന ചിത്രത്തിൽ നായകൻ. വിവാഹത്തിനു മുൻപുള്ള ബന്ധം തെറ്റല്ല എന്ന താരം ഒരിക്കൽ പറഞ്ഞിരുന്നു.

ഇതു വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ഇതേതുടർന്ന് താരം ഇതു മാറ്റി പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുകയുണ്ടായി. ഇപ്പോൾ മുൻപത്തെ ഒരു അഭിമുഖത്തിലെ ഗായത്രിയുടെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. വളരെ കൃത്യമായ ഉത്തരം ആണ് ഗായത്രി പറയുന്നത്. പഴയകാല വിവാദ പ്രസ്താവനയെക്കുറിച്ച് അവതാരകൻ ഓർമ്മിപ്പിക്കുന്നു. അപ്പോൾ താരം പറയുന്നത് ഇങ്ങനെ.

വിവാഹത്തിനു മുൻപുള്ള ബന്ധം ഒരു തെറ്റല്ല. അതെങ്ങനെയാണ് തെറ്റ് ആവുക. ചെയ്യണമെന്നോ ചെയ്യരുതെന്നോ താൻ പറയുന്നില്ല. അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല. പക്ഷേ അതൊരു തെറ്റല്ല. അതിൻറെ പേരിൽ ആരെയും ശിക്ഷിക്കാൻ പറ്റില്ല. താരം പ്രതികരിക്കുന്നു. കൃത്യമായ മറുപടിയാണ് ഗായത്രി സുരേഷ് പറയുന്നത്. പണ്ടത്തെ അഭിമുഖത്തിലെ ഈ വാക്കുകളാണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ആർ ബി എസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി വർക്ക് ചെയ്തിട്ടുണ്ട് ഗായത്രി. ഇതിനു ശേഷമാണ് താരം സിനിമയിലെത്തുന്നത്. നിരവധി ചിത്രങ്ങൾ ഗായത്രിയുടെതായി വരാനുണ്ട്. സിനിമകൾ അവസരത്തിനായി കോംപ്രമൈസ് ചെയ്യാൻ പറ്റുമോ എന്ന ചോദ്യം നേരിട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയുള്ള ചോദ്യങ്ങൾ താൻ അവഗണിക്കുകയാണ് ചെയ്യാറ്. അതിനൊന്നും മറുപടി കൊടുക്കാൻ തന്നെ നിൽക്കില്ല. താരം പറഞ്ഞു.