ആദ്യമൊക്കെ ബെഡിൽ അലങ്കരിച്ച പൂക്കളും അരയന്നവും അതുപോലെ ഉണ്ടായിരുന്നു, എന്നാൽ കുറച്ചു സമയത്തിനുശേഷം അത് ആകെ മാറിപ്പോയി. വിവാഹത്തിനു ശേഷമുള്ള ആദ്യ ഹണിമൂൺ വിശേഷങ്ങൾ പങ്കുവെച്ച് മൃദുല വിജയ്.

0

മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരം ദമ്പതിമാരാണ് മൃദുലയും, യുവയും. പരമ്പരകളിലൂടെ അഭിനയിച്ചാണ് ഇവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നീട് ജീവിതത്തിൽ ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു. പ്രശസ്ത സീരിയൽ താരമായ രേഖയാണ് ഇവർ ഒന്നിക്കാൻ കാരണക്കാരി ആയത്. രേഖയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു രണ്ടുപേരും. കുറച്ചു മാസങ്ങൾക്കു മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്.

ഇവരുടെ വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. വിവാഹത്തിന് മൃദുൽ അണിഞ്ഞ സാരി ഏറെ പ്രശംസ പിടിച്ചു പറ്റി. പ്രത്യേകം പറഞ്ഞു ചെയിച്ച സാരിയാണ് ഇത് എന്ന് മൃദുല പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. കോവിഡ് ആയതിനാൽ തന്നെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു പുതിയ വീടിൻറെ പാലുകാച്ചൽ ഇരുവരും നടത്തിയത്.

വീടിൻറെ പാലുകാച്ചൽ എല്ലാം ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. ഇതിന് യുവ മൃദംഗം വായിക്കുകയും മൃദുല നൃത്തം ചെയ്യുകയും ചെയ്തു. ഈ വീഡിയോ ആകട്ടെ പെട്ടെന്ന് വൈറലായി. ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ എത്തിയിരിക്കുകയാണ് ഇരുവരും. ഈ പരിപാടിയിൽ തങ്ങളുടെ ഹണിമൂൺ ട്രിപ്പിനെ കുറിച്ച് പറഞ്ഞ കാര്യം ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മൂന്നാറിലേക്ക് ആണ് ഇവർ ആദ്യം യാത്ര നടത്തിയത്. സഹതാരങ്ങളുടെ ചില കുസൃതി ചോദ്യങ്ങൾക്കാണ് മൃദുല മറുപടി പറഞ്ഞത്. ബെഡിൽ അലങ്കരിച്ച പൂക്കളും മരങ്ങളും എല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നു എന്നാണ് അവർ ചോദിച്ചത്. സത്യം പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് താരം തുടങ്ങി.

ആദ്യമൊക്കെ ആ അരയന്നം അവിടെ ഉണ്ടായിരുന്നു. പക്ഷേ ക്യാമ്പ് ഫയർ പോയിട്ട് വന്നതിനുശേഷം അതിനുമുകളിൽ കിടന്നുറങ്ങിയത് യുവ ചേട്ടനാണ്. ഈ പറയുന്നതിനൊക്കെ സഹ താരങ്ങൾ താരത്തെ കളിയാക്കുന്നുണ്ടായിരുന്നു. എന്തായാലും മൃദുലയുടെ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.