ഞാൻ മേയറല്ല, എംപിയാണ്. ഒരു സല്യൂട്ട് ഒക്കെ ആവാം. ഗൗനിക്കാതെ ഇരുന്ന എസ്. ഐ യെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി.

0

മലയാളത്തിലെ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. ഫയർ ബ്രാൻഡ് എന്നാണ് സിനിമാലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. നിരവധി ആരാധകരുണ്ടു ഇദ്ദേഹത്തിന്. ഒരു അഭിനേതാവ് എന്നതിലുപരി സജീവമായ രാഷ്ട്രീയപ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ രാജ്യസഭ എംപിയാണ് താരമിന്ന്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ താരം ചെയ്ത ഒരു കാര്യമാണ്.

തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പുത്തൂർ. ഇവിടെയാണ് താരം സന്ദർശിക്കാനെത്തിയത്. നാട്ടുകാരുടെ എന്തോ പരാതിയിന്മേലാണ് താരം സ്ഥലം സന്ദർശിച്ചത്. ഇതിനിടയിൽ ഇദ്ദേഹത്തെ കണ്ടിട്ടും സ്ഥലം എസ്ഐ ഗൗനിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി ഉടൻതന്നെ അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെ. താൻ മേയർ അല്ല, എംപിയാണ്. ഒരു സല്യൂട്ട് ഒക്കെ ആവാം. അങ്ങനെയുള്ള ശീലം ഒന്നും മറക്കണ്ട. ഇതിനു പിന്നാലെ എസ് ഐ ഇദ്ദേഹത്തിന് ഒരു സല്യൂട്ട് കൊടുത്തു. മാധ്യമ പ്രവർത്തകരും നാട്ടുകാരും നിൽക്കെയായിരുന്നു ഇത്.

ഇതൊരു വിഷയങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇതിനിടയിൽ ഇദ്ദേഹം നാട്ടുകാരോട് പ്രശ്നങ്ങളെപ്പറ്റി ആരായുന്നതും കാണാം. ഇദ്ദേഹത്തോട് നാട്ടുകാർ പ്രശ്നങ്ങളെപ്പറ്റി പറയുന്നുമുണ്ട്. ഇതിനോടനുബന്ധിച്ചുള്ള ഫണ്ട് അനുവദിക്കുന്നതിനെ പറ്റിയും താരം സംസാരിക്കുന്നു.

ഇതിനുള്ള ഫണ്ട് നേരത്തെ അനുവദിച്ചതാണെന്നും ചിലർ നിക്ഷിപ്ത താല്പര്യ പ്രകാരം പദ്ധതി നടപ്പാക്കാത്തത് ആണെന്ന് പറയുന്നുണ്ട്. ഈ സ്ഥലം ആരുടെ ആണെന്നും അദ്ദേഹം തിരക്കുന്നുണ്ട്. കാര്യങ്ങൾ വിശദമായി അന്വേഷിച്ചാണ് അദ്ദേഹം തിരിച്ചു പോകുന്നത്. എംപി എന്ന നിലയിൽ തനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുമെന്നും ഇദ്ദേഹം വാക്കു കൊടുക്കുന്നു.