ഈ പദ്ധതിയും പൊളിഞ്ഞ് ചമ്മി നാറിയ വേദികയുടെ മുഖം കാണുവാൻ നല്ല രസമായിരിക്കും എന്ന് ആരാധകർ. കുടുംബ വിളക്കിൻറെ പുതിയ പ്രോമോ വീഡിയോ പുറത്ത്.

0

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ പരമ്പരയാണ് കുടുംബ വിളക്ക്. സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതൽ സൂപ്പർഹിറ്റായി ഓടുകയാണ് ഇത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. പ്രശസ്ത നടിയായ മീരാ വാസുദേവ് ആണ് സുമിത്രയുടെ വേഷം അവതരിപ്പിക്കുന്നത്. നിരവധി ആരാധകരാണ് ഈ കഥാപാത്രത്തിന് ഉള്ളത്. വളരെ ആവേശകരമായ രീതിയിൽ ആണ് പരമ്പര ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

സുമിത്രയുടെ ശത്രുവാണ് വേദിക. ഒരു സംരംഭകയാണ് സുമിത്ര ഇപ്പോൾ. സുമിത്രയെ ഏതുവിധേനയും തകർക്കുക എന്നതാണ് വേദികയുടെ ലക്ഷ്യം. ഇപ്പോൾ സുമിത്രയുടെ കമ്പനി തകർക്കാനാണ് വേദിക ശ്രമം നടത്തുന്നത്. സുമിത്രയുടെ കമ്പനിയിലെ തന്നെ ഒരു തൊഴിലാളിയെ കൊണ്ടാണ് വേദിക ഇത് നടപ്പാക്കാൻ ശ്രമിക്കുന്നത്. പ്രീത എന്നാണ് ഈ തൊഴിലാളിയുടെ പേര്. എന്നാൽ ഇങ്ങനെയൊരു നീക്കം സുമിത്രക്ക് ഇപ്പോൾ അറിവില്ല.

ഇതിനിടയിൽ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സുമിത്ര പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാകും എന്ന് ആരാധകർ കരുതുന്നു. പ്രീതയെ കൊണ്ട് സുമിത്രയുടെ കമ്പനിക്കെതിരെ പരാതി നൽകുകയാണ് വേദിക. പ്രീത ചോദിച്ച തുക മുഴുവൻ വേദിക കൊടുക്കുന്നുമുണ്ട്. താൻ തയ്യാറാക്കിയ പരാതി പ്രീതക്ക് വേദിക കൈമാറുന്നു. ശക്തമായ പരാതിയാണ് ഇത് എന്ന് വ്യക്തം.

പരാതി ഡി സി പി ക്ക് കൊടുക്കണം എന്നും എഴുതുക പറയുന്നു. പരാതി വായിച്ചശേഷം ഡിസിപി തൻറെ താഴെയുള്ള ഒരു ഉദ്യോഗസ്ഥനെ ഇത് വിളിച്ചു പറയുന്നുണ്ട്. അദ്ദേഹമാകട്ടെ സുമിത്രയുടെ അടുത്ത സുഹൃത്താണ്. ഈ പരാതിയെക്കുറിച്ച് മേലുദ്യോഗസ്ഥൻ കൃത്യമായി കീഴുദ്യോഗസ്ഥനോട് പറയുന്നു. ഇതെന്തായാലും സുമിത്ര അറിയും എന്നാണ് ആരാധകർ കരുതുന്നത്. അതോടെ പേരുകേട്ട ചമ്മീൻ മാറിയ മുഖം കാണാം എന്നും ഇവർ പ്രതീക്ഷിക്കുന്നു.