ജൂഹിയെ കുറിച്ച് ഒരുപാട് പേർ തന്നോട് ചോദിക്കുന്നുണ്ട്, അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഇരിക്കുകയാണ് താൻ. വികാരഭരിതയായി നിഷാ സാരംഗ് പറയുന്നു.

0

ഈ കഴിഞ്ഞ ദിവസമാണ് ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി മരിച്ചത്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ജൂഹി. ജൂഹിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി നിഷ സാരംഗ് പറയുകയാണ്. പരമ്പരയിൽ ജൂഹിയുടെ അമ്മയായാണ് നിഷ അഭിനയിച്ചത്. ഒരുപാട് പേർ ജൂഹിയുടെ അവസ്ഥ അറിയാൻ തന്നോട് ചോദിക്കുന്നു എന്നാണ് താരം പറഞ്ഞത്.

താൻ ജൂഹിയേ വിളിച്ചിരുന്നോ. ബന്ധുക്കളെല്ലാം അവളുടെ ഒപ്പം തന്നെയുണ്ട്. അവളുടെ കാര്യത്തിൽ എല്ലാവർക്കും വിഷമമുണ്ട്. എന്തു പറഞ്ഞു അവളെ ആശ്വസിപ്പിക്കണം എന്ന് ആർക്കുമറിയില്ല. കനത്ത ഷോക്ക് ആണ് ഈ സംഭവം അവൾക്ക് നൽകിയത്. അമ്മയുടെ തണലിലാണ് ജൂഹിയും സഹോദരനും വളർന്നത്. അവൾക്ക് എല്ലാം സഹിക്കാനുള്ള ത്രാണി ദൈവം കൊടുക്കട്ടെ.

ജൂഹിയുടെ സഹപ്രവർത്തകർക്ക് മിക്കവർക്കും അമ്മയെ നന്നായി പരിചയമുണ്ട്. ഉപ്പും മുളകും ലൊക്കേഷനിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു അമ്മ ഭാഗ്യലക്ഷ്മി. പരമ്പരയിൽ ഒരിക്കൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പരാതികളോ, പരിഭവങ്ങളോ ഇല്ലാത്ത സ്നേഹം മാത്രം ഉള്ള ഒരു അമ്മയായിരുന്നു ഭാഗ്യലക്ഷ്മി എന്ന നിഷ പറയുന്നു. നിഷാമ്മെ എന്നായിരുന്നു ജൂഹിയുടെ അമ്മ തന്നെ വിളിച്ചിരുന്നത്. തന്നെക്കാൾ ജൂഹിക്ക് ഇഷ്ടം നിഷാമ്മയെ ആണെന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറഞ്ഞിരുന്നു എന്ന് നിഷ ഓർക്കുന്നു.

മകൻ പഠിച്ച് ജോലി നേടുക എന്നതായിരുന്നു ആ അമ്മയുടെ വലിയ സ്വപ്നം. ലൊക്കേഷനിൽ തൻറെ ബാഗ് എപ്പോഴും സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മി ആയിരുന്നു. തനിക്ക് ഉറക്കം നഷ്ടമായെന്നാണ് നിഷ പറഞ്ഞത്. അവസാനം കാണാൻ ചെന്നപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ജൂഹി തന്നെ നോക്കിയ നോട്ടം മനസ്സിൽ നിന്നും മായുന്നില്ല എന്നും താരം പറയുന്നു.