രാജമൗലിയുടെ പിതാവിൻറെ ഏറ്റവും പുതിയ വമ്പൻ പ്രഖ്യാപനം. കങ്കണയെ നായികയാക്കി അണിയറയിലൊരുങ്ങുന്നു സീത: ദി ഇൻകാർനേഷൻ.

0

കുറച്ചു ദിവസം മുൻപാണ് തലൈവി എന്ന ചിത്രം പുറത്തിറങ്ങിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. സൂപ്പർഹിറ്റാണ് ചിത്രം. കങ്കണയാണ് ഇതിൽ തലൈവി ആയി എത്തുന്നത്. നടിയുടെ പ്രകടനം ഏറെ നിരൂപകപ്രശംസ നേടുന്നുണ്ട്.

ഇപ്പോഴിതാ പുതിയൊരു ചിത്രത്തിൻ്റെ പ്രഖ്യാപനമാണ് ബോളിവുഡിൽ ശ്രദ്ധനേടുന്നത്. ഒരു പിരീഡ് ഡ്രാമയാണ് അണിയറയിൽ ഒരുങ്ങുന്നത്. സീത ദി ഇൻകാർണെഷൻ എന്നാണ് ചിത്രത്തിന് പേര്. സീതയുടെ വേഷത്തിൽ എത്തുന്നത് കങ്കണ തന്നെയാണ്. അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ആകട്ടെ സാക്ഷാൽ രാജമൗലി യുടെ പിതാവ് കെ വി വിജയെന്ദ്ര പ്രസാദ് ആണ്. സംവിധായകനും രചനയിൽ പങ്കാളിയാവുന്നുണ്ട്. പുതിയ ഒരു ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്ന് വ്യക്തം. ഹ്യൂമൻ ബിഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഈ പുതിയ വാർത്ത എന്തായാലും ആരാധകരെ ആവേശത്തിലാക്കി ഇരിക്കുകയാണ്.

ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന. കങ്കണയുടെ പുതിയ ചിത്രങ്ങൾ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്നുണ്ട്. മനോജ് മുസ്ഥാഷിർ ആണ് ചിത്രത്തിൻറെ ഗാനരചന ഒരുക്കുന്നത്. ചിത്രത്തിൻറെ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് സൂചന.