അർബുദ രോഗിയായ അമ്മയെ പരിചരിച്ചു, അച്ഛനും അമ്മയ്ക്കും സഹായമായി വീട്ടിലേക്കുള്ള വരുമാനം കണ്ടെത്തി. പ്രതിസന്ധികളെ യൊക്കെ അതിജീവിച്ച് ഈ പെൺകുട്ടി നേടിയതെന്തെന്ന് കണ്ടോ? അഭിമാനമാണ് ടെസ.

0

ടെസ എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജോയി അലിസ് ദമ്പതികളുടെ മകളാണ് ടെസ. തനിക്ക് കുറുകേ വന്ന പ്രതിസന്ധികളെ ഒക്കെ ഈ പെൺകുട്ടി സധൈര്യം നേരിട്ടു. എന്നിട്ട് നേടിയതാകട്ടെ പത്തരമാറ്റുള്ള വിജയത്തിളക്കവും. പരിയാരം സ്വദേശിനിയാണ് ടെസ. ഈ പെൺകുട്ടി സ്കൂളിൽ പഠിക്കുമ്പോഴാണ് ആലീസിന് അർബുദ രോഗം സ്ഥിരീകരിക്കുന്നത്.

ചികിത്സയുടെ ആവശ്യത്തിനായി ചില സ്ഥലങ്ങൾ ഒക്കെ വിൽക്കേണ്ടി വന്നു. ഇപ്പോൾ പത്ത് സെൻറ് ഭൂമിയിലാണ് ഇവരുടെ താമസം. ഇതിനിടയിൽ നിരവധി ശസ്ത്രക്രിയകൾ. വീട്ടിൽ 4 പശുക്കളുണ്ട്, കുറച്ചു പച്ചക്കറി കൃഷിയും. ഇതൊന്നും ഈ പെൺകുട്ടിയെ തളർത്തിയില്ല. ഇടയ്ക്കൊക്കെ അച്ഛനെ സഹായിക്കുവാനായി മതിൽ പണിക്ക് പോയി.

ഇപ്പോഴിതാ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എം എസ് ഡബ്ലിയു പരീക്ഷയ്ക്ക് മൂന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ് ടെസ്സ. കോളേജിൽ പഠിക്കുമ്പോൾ ഉച്ചഭക്ഷണ സമയത്ത് അമ്മയെ പരിചരിക്കാനും, പശുക്കളെ കറക്കാനും ഒക്കെ ടെസ്സ വീട്ടിലെത്തും. പെൺകുട്ടിയുടെ അധ്യാപകർ പൂർണ പിന്തുണയാണ് നൽകിയത്. വീട്ടിലെ പണിയും ബാക്കിയെല്ലാം കഴിഞ്ഞശേഷമാണ് ആണ് ടെസ്സ പഠിക്കാൻ സമയം കണ്ടെത്തിയത്. ആരോടും പരാതിയോ പരിഭവമോ പറഞ്ഞില്ല.

പരീക്ഷിക്കു നേടിയത് ആകട്ടെ മൂന്നാം റാങ്കും. ഒന്നാം റാങ്ക്നേക്കാളും മിന്നും ജയം. മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ കമൻറ് വരുന്നത്. ദുർബലരായി തോന്നുന്നവർക്ക് ഈ പെൺകുട്ടിയുടെ കഥ ശക്തിയാകുമെന്ന് ചിലർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ് ഇതിപ്പോൾ.