1988ൽ മമ്മൂട്ടിയുടെ ആ ചിത്രം തമിഴ്നാട്ടിലെ ഒരു തീയേറ്ററിൽ നിന്ന് മാത്രം തനിക്ക് മൂന്നു ലക്ഷം രൂപയാണ് നേടിത്തന്നത്. ഏതാണ്ട് ഒരു വർഷത്തോളം വിജയകരമായി ഇവിടെ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. തമിഴ്നാട്ടിലെ പ്രശസ്ത ഡിസ്ട്രിബ്യൂട്ടർ ആ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പറയുന്നത്.

0

മലയാളത്തിൻ്റേ സ്വന്തം മെഗാ താരമാണ് മമ്മൂട്ടി. ഈയടുത്താണ് താരം എഴുപതാം പിറന്നാൾ ആഘോഷിച്ചത്. നിരവധി പ്രമുഖരും ആരാധകരും ആണ് താരത്തിന് പിറന്നാളാശംസകൾ അറിയിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ വലിയ രീതിയിലുള്ള ആഘോഷം ആയിരുന്നു അത്. ഇപ്പോഴിതാ തമിഴ്നാട്ടിൽ മമ്മൂട്ടിയുടെ ഒരു ചിത്രം വൻവിജയമായ കഥയാണ് പറയുന്നത്.

 

തമിഴ് സിനിമ വിതരണ രംഗത്തെ പ്രമുഖനായ തിരുപ്പൂർ സുബ്രഹ്മണ്യനാണ് അനുഭവം ഇപ്പോൾ പങ്കുവയ്ക്കുന്നത്. കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിലിറങ്ങിയ സിബിഐ സീരിസ് എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. സേതുരാമയ്യർ എന്ന കഥാപാത്രം മമ്മൂട്ടി അനശ്വരമാക്കി. മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളിൽ തീർച്ചയായും ഈ പരമ്പരയിലെ ചിത്രങ്ങൾ ഉണ്ടാവും. ഈ പരമ്പരയിലെ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പിനെ കുറിച്ചാണ് ഇപ്പൊൾ പറയുന്നത്.

ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തിരുപ്പൂർ സുബ്രഹ്മണ്യം ഈ അനുഭവം പങ്കുവെച്ചത്. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം കോയമ്പത്തൂർ കെ ജി തീയേറ്ററിൽ പ്രദർശനത്തിനെത്തിച്ചത് അല്പം പേടിയോടെ ആയിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്. അക്കാലത്ത് മലയാള സിനിമകൾ തമിഴ്നാട്ടിൽ അത്ര വിജയിച്ചിരുന്നില്ല. പക്ഷേ തൻറെ പ്രതീക്ഷയ്ക്ക് നേരെ വിപരീതമായി ആ ചിത്രം സൂപ്പർഹിറ്റായി. ആദ്യദിവസം മുതൽ എല്ലാ പ്രദർശനങ്ങളും ഹൗസ് ഫുൾ ആയിരുന്നു.

ആ തീയേറ്ററിൽ നിന്ന് മാത്രം ചിത്രം 3 ലക്ഷം രൂപയാണ് നേടിയെടുത്തത്. ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്കാണ് ആ ചിത്രം വാങ്ങിയത്. മദ്രാസിലുള്ള സഫയർ തിയേറ്ററിൽ ഏതാണ്ട് ഒരു വർഷത്തോളം നിറഞ്ഞ സദസ്സിനു മുന്നിൽ ചിത്രം പ്രദർശിപ്പിച്ചു. മലയാള സിനിമകൾക്ക് തമിഴ്നാട്ടിൽ സ്വീകാര്യത കൂട്ടുന്നതിൽ ഈ ചിത്രം വലിയ പങ്കു വഹിച്ചു. അതിനുശേഷം മലയാളസിനിമകൾ ധൈര്യപൂർവ്വം തമിഴ്നാട്ടിൽ ഇറക്കി എന്നും ഇദ്ദേഹം പറഞ്ഞു.