തൻറെ ‘ചെറിയ’ ഷൂ കളക്ഷൻ പങ്കുവെച്ച് പരിണീതി. ഇതെന്താ ചെരുപ്പുകടയാണോ എന്ന് ആരാധകർ. ഈ കളക്ഷന് പിന്നിൽ ഒരു രഹസ്യമുണ്ട്!

0

പ്രശസ്ത ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. പ്രിയങ്ക ചോപ്രയുടെ വകയിലുള്ള ഏതോ ഒരു കസിൻ ആയിട്ട് വരും താരം. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. ഇപ്പോൾ താരം പങ്കുവച്ച ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തൻറെ ഷൂ കളക്ഷൻ ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം കണ്ട് അമ്പരന്ന് പോയിരിക്കുകയാണ് ആരാധകർ. ഈ കളക്ഷനിൽ നിന്നും ചെരുപ്പ് തിരയുന്ന പരിനിതിയെ ഫോട്ടോയിൽ കാണാം. അഞ്ചു മിനിറ്റിൽ താൻ റെഡി ആകും എന്ന് ഉറപ്പ്, താരം കുറിച്ചു. നിരവധി സെലിബ്രിറ്റികളും ഈ ചിത്രത്തിന് കീഴിൽ കമൻറ് ചെയ്തിട്ടുണ്ട്. സാനിയ മിർസ അടക്കമുള്ളവർ ഇതിലുണ്ട്.

ഈ കളക്ഷൻ കണ്ടിട്ട് അസൂയ തോന്നുന്നു. തനിക്കത് വേണം. സാനിയ കുറിച്ചു. വെള്ളനിറത്തിലുള്ള ചെരുപ്പുകൾ ആണ് കളക്ഷനിൽ കൂടുതലും എന്നത് ശ്രദ്ധേയം. ഇത് ചെരുപ്പുകട ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈയടുത്താണ് താരം ഇന്ത്യയിലേക്കു മടങ്ങിയെത്തിയത്. വിദേശത്തായിരുന്നു പരിണീതി.

ഒരുപാട് ചിത്രങ്ങളുമായി തിരക്കിലാണ് താരം. അടുത്തതായി ഏതാണ്ട് മൂന്നോളം ചിത്രങ്ങൾ പരിനീതിയുടെതായി ഇറങ്ങാൻ ഉണ്ട്. സൈന, ദി ഗേൾ ഓൺ ദി ട്രെയിൻ സന്ദീപ് ഓർ പിങ്കി ഫരാർ എന്നിവയാണ് അത്.