ഇനി ട്രെൻഡിങ് ഇതാണ്. പേളിയുടെ ക്രേസി വേൾഡിന് വൻ വരവേൽപ്പ്. ചടുലമായ ഗാനം ഏറ്റെടുത്ത് ആരാധകർ.

0

പല രീതിയിൽ പേളി മാണി കേരളത്തിൽ പ്രശസ്തയാണ്. ഒരു അഭിനേതാവ്, ഗായിക, സംവിധായക, യൂട്യൂബ് തുടങ്ങി നിരവധി മേഖലകളിൽ താരം തൻ്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ഒരു അവതാരികയായി രംഗപ്രവേശം ചെയ്ത പെളിക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബിഗ് ബോസിൽ മത്സരാർത്ഥിയായ രംഗപ്രവേശം ചെയ്തതിന് ശേഷം പിന്നെ ആരാധകർ ഇരട്ടിയായി. ഇതിനിടയിൽ ആയിരുന്നു സംഭവബഹുലമായ വിവാഹം.

സ്വന്തമായി മ്യൂസിക് ആൽബങ്ങൾ താരം പുറത്തിറക്കാറുണ്ട്. ഇപ്പോൾ പേളിയുടെ ഏറ്റവും പുതിയ ആൽബം ആണ് ക്രേസി വേൾഡ്. സംവിധാനം അടക്കം നിരവധി കാര്യങ്ങൾ ചെയ്തിരിക്കുന്നത് താരം ഒറ്റയ്ക്ക്. യൂട്യൂബ് ചാനൽ വഴിയാണ് താരം ഇത് പുറത്തിറക്കിയിട്ടുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്തിറക്കാൻ തൻ്റെ യൂട്യൂബ് ചാനലിനെ ആണ് താരം സ്ഥിരം ആശ്രയിക്കാറ്.

ഏത് ഇംഗ്ലീഷ് ആൽബങ്ങളോടും തട്ടിച്ചു നിൽക്കാൻ പറ്റുന്ന രീതിയിൽ ആണ് ഈ ഗാനം അണിയിച്ചൊരുക്കിയിട്ടുള്ളത്. നല്ല ക്ലാസ്സ് രീതിയിൽ തന്നെയാണ് സംഗീതവും ദൃശ്യങ്ങളുമെല്ലാം ഒരുക്കിയിട്ടുള്ളത്. പെൺകുട്ടികൾക്കാണ് ഇതിൽ പ്രധാനമായും സ്ക്രീൻ സ്പേസ് കൊടുത്തിട്ടുള്ളത്. ഇടയ്ക്കിടെ പേളിയും പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച കമൻറുകൾ ആണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനാൽ തന്നെ ഏതാണ്ട് ഒമ്പത് ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. താരം തന്നെയാണ് ഗാനം ആ ലപിച്ചിട്ടുള്ളത്. എന്തായാലും മികച്ച പ്രശംസ ഇതിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത് ട്രെൻഡിങ് ആകും എന്ന് ഉറപ്പ്. ഇങ്ങനെയുള്ള ഗാനങ്ങൾ ഒരുക്കുന്നതിൽ താരത്തിന് മികച്ച ഭാവിയുണ്ട് എന്നാണ് ആരാധകരുടെ നിരീക്ഷണം.