വിവാഹ ശേഷം ഇതാ കാജളിൻ്റേ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നു എന്ന് സൂചന. കൂട്ടത്തിൽ ആരാധകർക്ക് ഒരു സർപ്രൈസും!

0

തൻറെ കാമുകനായ ഗൗതം കിച്ചുലുവിനെ വളരെ അപ്രതീക്ഷിതമായാണ് കാജൽ വിവാഹം ചെയ്യുന്നത്. വളരെ ലളിതമായ ചടങ്ങുകൾ ആയിരുന്നു വിവാഹത്തിന്. വിവാഹശേഷവും തൻറെ പ്രൊഫഷനിൽ താരം ശ്രദ്ധ പതിപ്പിച്ചു. ഇടയ്ക്കൊക്കെ ഭർത്താവും ഷൂട്ടിങ്ങിന് വന്നിരുന്നു. ഇപ്പോൾ ചില ചിത്രങ്ങളൊക്കെ ആയി തിരക്കിലാണ് കാജൽ. ദി ഗോസ്റ്റ് എന്ന ചിത്രത്തിൻ്റേ ഷൂട്ടിംഗിലാണ് താരം. നാഗാർജുന ആണ് ഇതിൽ നായകൻ. അതിനിടയിലാണ് പുതിയ അഭ്യൂഹങ്ങൾ ഉയരുന്നത്.

ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകളനുസരിച്ച് കാജൽ അഗർവാൾ ഗർഭിണിയാണ് എന്നാണ് സൂചന. താരം തൻറെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഔദ്യോഗികമായി ഇതുവരെ യാതൊരു അറിയിപ്പുകളും കിട്ടിയിട്ടില്ല. വാർത്തകളെ കുറിച്ച് കാജലും മൗനത്തിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. സാധാരണഗതിയിൽ ഒരു പ്രമുഖ താരം വിവാഹം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെയുള്ള അഭ്യൂഹങ്ങൾ സാധാരണമാണ്.

ഇതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങളും വരാറുണ്ട്. കാജലിൻ്റേ ഔദ്യോഗിക പ്രതികരണം വരുന്നത് വരെ കാത്തിരിക്കുകയെ നിർവാഹമുള്ളൂ. തൻറെ വ്യക്തിപരമായ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് താരം ഒന്നും പറഞ്ഞിട്ടില്ല. അതിനിടയിൽ താരം പുതിയ പ്രോജക്ടുകൾ ഒന്നും ചെയ്യുന്നില്ല എന്ന് റിപ്പോർട്ടുകളും വരുന്നുണ്ട്.

ഇപ്പോൾ പൂർണ്ണമായും ഒരു ഇടവേള എടുക്കാൻ ആണ് താരം ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വരുന്ന ഒക്ടോബറിന് കാജലിൻ്റേ ആദ്യ വിവാഹ വാർഷികം ആയിരിക്കും. വലിയ ആഘോഷങ്ങളാണ് ആരാധകർ ഇതിന് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ അന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും എന്നും ചിലർ കരുതുന്നുണ്ട്. ആചാര്യ എന്ന ചിത്രമാണ് കാജലിൻ്റെതായി പുറത്തിറങ്ങാനുള്ളത്. ചിരഞ്ജീവി ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.