തട്ടുകടയിൽ നിന്ന് കഴിച്ചത് ഒരു ദോശ, കൊടുത്തത് ആയിരം രൂപ. എന്തുകൊണ്ട് അല്ലു അർജുൻ ഇത്രയും തുക നൽകിയത് എന്ന് അറിയുമോ?

0

തെന്നിന്ത്യയിലെ ഐക്കൺ സ്റ്റാറാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നായിരുന്നു തുടക്കത്തിൽ താരത്തിനെ വിളിച്ചു കൊണ്ടിരുന്നത്. എന്നാൽ ഈ അടുത്ത് ഇത് മാറി ഐക്കൺ സ്റ്റാർ ആവുകയായിരുന്നു. എന്തുതന്നെയായാലും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പ്രത്യേകിച്ച് ഇങ്ങു മലയാളത്തിൽ. മറ്റേത് തെലുഗു താരത്തിനെകാളും ആരാധകരുണ്ട് അല്ലുവിന് കേരളത്തിൽ. അല്ലു വിൻറെ നൃത്തവും പ്രശസ്തമാണ്.

 

ഇന്ത്യയിലെ ഏറ്റവും മികച്ച രീതിയിൽ നൃത്തം ചെയ്യുന്ന നടന്മാരിൽ മുൻപന്തിയിൽ തന്നെയുണ്ട് അല്ലു അർജുൻ. ഇപ്പോൾ പുഷ്പ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. ഇതിൽ ഒരു കൊള്ളക്കാരൻറെ വേഷം ആണ് താരം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. സുകുമാർ എന്ന സൂപ്പർഹിറ്റ് സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആര്യ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം സംവിധാനം ചെയ്തതും സുകുമാർ ആയിരുന്നു. രണ്ടു ഭാഗങ്ങളായി ആണ് പുഷ്പ പുറത്തിറങ്ങുന്നത്.

രശ്മിക മന്ദനയാണ് ചിത്രത്തിൽ നായിക. സാക്ഷാൽ ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ താരം ഒരു തട്ടുകടയിൽ കയറിയതാണ് വാർത്തയാകുന്നത്. പുഷ്പയുടെ ലൊക്കേഷനിലേക്ക് ഉള്ള യാത്രയ്ക്കിടയിലാണ് താരം തട്ടുകടയിൽ എത്തിയത്. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു വനമേഖലയിലാണ് ഷൂട്ടിംഗ്. യാത്രയ്ക്കിടയിലാണ് താരം വഴിയരികിലെ ഒരു തട്ടുകടയിൽ കയറിയത്. അപ്രതീക്ഷിത അതിഥിയെ കണ്ട് തട്ടുകട ഉടമയും ഞെട്ടി.

അയാളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് താരം ദോശ ഓർഡർ ചെയ്തു. ഇതിനുശേഷം പണവും നൽകി. ആയിരം രൂപയാണ് താരം നൽകിയത്. എങ്കിലും ഉടമ ആദ്യം ഇതു വാങ്ങാൻ കൂട്ടാക്കിയില്ല. പിന്നീട് നിർബന്ധിച്ച് അല്ലു അർജുൻ തന്നെ ഇത് ഏൽപ്പിച്ചു. കൂട്ടത്തിൽ ബിസിനസ് എങ്ങനെയുണ്ട് എന്ന് ചോദിച്ചു. മോശമാണ് എന്ന് മറുപടി ലഭിച്ചപ്പോൾ ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാം എന്നും താരം പറഞ്ഞു. എന്തായാലും ചിത്രങ്ങൾ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.