പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് സയനോര.എൻറെ ജീവിതം, എൻറെ ശരീരം… വിമർശകർക്ക് മുഖമടച്ചുള്ള മറുപടി.

0

ഈ കഴിഞ്ഞ ദിവസമാണ് ഭാവനയും, സയനോരയും, രമ്യ നമ്പീശനും അടക്കമുള്ള താരങ്ങൾ ഡാൻസ് കളിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപെട്ടത്. ഇവരെല്ലാം ഒരു ഗ്യാങ്ങു ആണ് എന്ന് പറയാം. അടുത്ത സുഹൃത്തുക്കളാണ് ഈ ടീം. സമയം കിട്ടുമ്പോൾ ഒക്കെ ഇവരെല്ലാം ഒത്തുകൂടാറുണ്ട്. അങ്ങനെ ഒരു ഒത്തുകൂടൽ വീഡിയോ ആണ് ഇവർ പങ്കുവെച്ചത്. ഇവരെല്ലാവരും ഒരു പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. മികച്ച രീതിയിലായിരുന്നു നൃത്തം. എന്നാൽ അതിനിടയിൽ ഇതിനു വിമർശനമായി നിരവധിപേർ എത്തുകയും ചെയ്തു.

നൃത്തം ചെയ്ത രണ്ടുപേർ ഷോർട്സ് ഇട്ടു എന്നാണ് ഇവർ കണ്ടെത്തിയ കുറ്റം. വിമർശനം നേരെ സദാചാര അധിക്ഷേപത്തിന് വഴിമാറി. നിരവധി പേർ ഇതിന് പിന്തുണയുമായെത്തി. എന്തിനാണ് ട്രൗസർ ഇടുന്നത് ഇതൊക്കെ ആൾക്കാർ കാണുന്നതല്ലേ എന്ന തരത്തിലായിരുന്നു ഇവരുടെ ചോദ്യങ്ങൾ. എങ്കിലും ഇത്തരം പ്രതിരോധിച്ചും കുറച്ചുപേർ എത്തുകയുണ്ടായി. പിന്നീട് കമൻറ് ബോക്സിൽ ഇവർ തമ്മിൽ കൂട്ട അടിയായി എന്ന് തന്നെ പറയാം.

ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയായത് ഒരുപക്ഷേ ഗായിക സയനോര ആയിരുന്നു. സയനോരയുടെ ശരീരത്തെക്കുറിച്ചും, വസ്ത്രത്തെക്കുറിച്ച് എല്ലാം അസഭ്യമായ രീതിയിൽ ഇവർ കമൻറ് ചെയ്തു. ഇപ്പോഴിതാ ഇതിനു മറുപടി എന്നാണ് മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കഹി ആഹ് ലെഗെ ലഗ് ജാവെ എന്ന് കുറിപ്പിലൂടെയാണ് താരം പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷോർട്സ് ഇട്ട് ഇരിക്കുന്ന ഒരു ചിത്രവുമാണ് പങ്കു വെച്ചിട്ടുള്ളത്.

കൂട്ടത്തിൽ മൈ ലൈഫ്, മൈ ബോഡി, മൈ വേ എന്നിങ്ങനെ ഹാഷ് ടാഗ് ഉപയോഗിച്ചിട്ടുണ്ട്. ഇതിന് കീഴിലും അധിക്ഷേപ കമൻറ്മായി ചിലർ വരുന്നുണ്ട്. ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന് നമ്മൾ ആശ്ചര്യപ്പെട്ടേക്കാം. കമൻറ് കാണുമ്പോൾ ഇതൊക്കെത്തന്നെയാണ് പണി എന്ന് തോന്നും.